മീന്‍ വാഴയിലയിൽ പൊളളിച്ചത്

13:03 PM
24/05/2018
FISH-FRY

ചേരുവകള്‍:

 • മീന്‍ - 1 എണ്ണം
 • ഉപ്പ് - ആവശ്യത്തിന്
 • ഇഞ്ചി, വെളുത്തുളളി പേസ്റ്റ് - 3 സ്പൂണ്‍
 • കുരുമുളക് പൊടി - 1 സ്പൂണ്‍
 • പെരുഞ്ജീരകം - 1/2 സ്പൂണ്‍
 • സവാള അരിഞ്ഞത് - 2 എണ്ണം
 • പച്ചമുളക് - 2 എണ്ണം
 • വിനഗിരി - 1 സ്പൂണ്‍
 • തക്കാളി - 2 എണ്ണം
 • മഞ്ഞൾപൊടി - 1/2 സ്പൂണ്‍
 • കാശ്മീരി മുളകുപൊടി - 2 സ്പൂണ്‍
 • കറിവേപ്പില - ആവശ്യത്തിന്
 • വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കി വച്ച മീനിൽ കുറച്ചു മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളക് പൊടി, വിനഗിരി, ഉപ്പ്, ഇഞ്ചി വെളുത്തുളളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക. പാൻ ചൂടാക്കി കുറച്ച്​ വെളിച്ചെണ്ണ ഒഴിച്ച് പുരട്ടി വച്ച മീൻ വറുത്ത് മാറ്റുക. മറ്റൊരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ പെരുഞ്ചീരകം, ഇഞ്ചി വെളുത്തുളളി പേസ്​റ്റ്​, ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി വരുമ്പോള്‍ തക്കാളി ചേര്‍ത്ത് ഇളക്കുക.

ഈ കൂട്ടിലേക്ക് ബാക്കി വന്ന മഞ്ഞള്‍ പൊടി, മുളകുപൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക‍. ഒരു വാഴയില ചൂടാക്കി അതി​​​​​​െൻറ മുകളില്‍ മസാലക്കൂട്ടും മീനും നിരത്തി വച്ചു വാഴയില അടച്ചു കെട്ടിവയ്ക്കുക. ഒരു ഇഡലി പാത്രത്തിൽ കുറച്ചു വെള്ളളം ഒഴിച്ച് കെട്ടിവച്ച വാഴയില ആവിയില്‍ വേവിക്കുക. നല്ല രുചികരവും സ്വാദിഷ്ടവുമായ മീൻ പൊളളിച്ചത് തയ്യാർ. 

തയാറാക്കിയത്: മാജ ജോസ് ​ദാസ്

Loading...
COMMENTS