നെയ്പ്പത്തിരി

15:00 PM
27/07/2018
Nai-Pathiri

അൽപം വ്യത്യസ്‍തമായ രുചിയിൽ നെയ്പ്പത്തിരി തയാറാക്കാം... 

ചേരുവകള്‍:

 • അരിപ്പൊടി - ഒരു കപ്പ്
 • മൈദ - നാല് സ്പൂൺ
 • ചെറിയ ഉള്ളി- നാലെണ്ണം
 • സവാള - ഒരെണ്ണം
 • വെളുത്തുള്ളി - രണ്ടല്ലി
 • പച്ചമുളക് - ഒരെണ്ണം
 • ഇഞ്ചി - ഒരു ചെറിയ കഷണം
 • ജീരകം - ഒരു നുള്ള്
 • കരിംജീരകം / എള്ള് - ഒരു സ്പൂണ്‍
 • ഉപ്പ് - ആവശ്യത്തിന്
 • തേങ്ങ - അരമുറി (ചെറിയ തേങ്ങയുടെ)
 • നെയ്യ് - ഒരു സ്പൂൺ
 • എണ്ണ - വറുക്കാൻ ആവശ്യത്തിന്
 • വെള്ളം - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
ആദ്യം സവാള പൊടിപൊടിയായി അരിഞ്ഞുവെക്കുക. പച്ചമുളകും വെളുത്തുള്ളിയും  ഇഞ്ചിയും നന്നായി ചതച്ചെടുക്കുക. പാത്രം അടുപ്പിൽ വെച്ച് നെയ്യൊഴിച്ചു ചൂടാകുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും ചതച്ചുവെച്ചിരിക്കുന്ന പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് പച്ചപ്പൊന്നു മാറുന്നതുവരെ വഴറ്റുക (ബ്രൗൺ നിറം ആകേണ്ട ആവശ്യമില്ല). അതിലേക്ക് വെള്ളം ഒഴിക്കുക. ഉപ്പിട്ട്  വെള്ളം തിളക്കുമ്പോൾ അതിലേക്ക് മാവ് കുറേശ്ശ ഇട്ടിളക്കുക. തീ ഓഫ് ചെയ്തതിനുശേഷം അയച്ചെടുക്കുന്നതിനായി അതൊരു വിസ്താരമുള്ള പാത്രത്തിലേക്ക് മാറ്റുക.

Nai-Pathiri

അതിനു മുമ്പായി തേങ്ങയും ചുവന്നുള്ളിയും ജീരകവും ഒന്ന് ചതച്ചെടുത്തു മാവിലേക്ക് ചേർത്ത്  കരിംജീരകവും വിതറി നന്നായി അയക്കുക. ഇനി മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തി​പ്രസിൽ വെച്ച് പരത്തിയതിനുശേഷം വക്കിന്‌ മൂർച്ചയുള്ള ഗ്ലാസോ അടപ്പോ കൊണ്ട് റൗണ്ട് ഷേപ്പിൽ മുറിച്ചെടുത്ത്​ എണ്ണയിൽ വറുത്തുകോരുക. ചായയുടെ കൂടെ കഴിക്കാനാണെങ്കിൽ കുറച്ചു നേരം എണ്ണയിൽ ഇട്ട് നന്നായി മൊരിക്കുക. അതല്ല ഇറച്ചി കറിയുടെ കൂടെ കഴിക്കാനാണെങ്കിൽ അധികം മൂപ്പിക്കേണ്ടതില്ല.

തയാറാക്കിയത്: അജിനാഫ

Loading...
COMMENTS