കുറുക്കു കാളന്‍

17:00 PM
06/09/2018
Kurukku-Kalan

ചേരുവകള്‍: 

 • നേന്ത്രക്കായ നുറുക്കിയത്- ഒരു കപ്പ്
 • ചേന നുറുക്കിയത് മുക്കാല്‍ കപ്പ്
 • മഞ്ഞള്‍പ്പൊടി–കാല്‍ ടീസ്പൂണ്‍  
 • കുരുമുളകുപൊടി–ഒരു ടീസ്പൂണ്‍   
 • പുളിയുള്ള തൈര്–ഒന്നര കപ്പ്
 • ഉപ്പ്–പാകത്തിന് 
 • ഉലുവ വറുത്തു പൊടിച്ചത്–കാല്‍ ടീസ്പൂണ്‍
 • തേങ്ങ ചിരകിയത്-ഒരു കപ്പ് 
 • ജീരകം–അര ടീസ്പൂണ്‍
 • പച്ചമുളക്–രണ്ടു മൂന്നെണ്ണം
 • കറിവേപ്പില- വറുത്തിടാന്‍;  
 • വെളിച്ചെണ്ണ, കടുക്, ഉലുവ, വറ്റല്‍മുളക്, കറിവേപ്പില 

തയാറാക്കുന്ന വിധം: 

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നുറുക്കിയ കായയും ചേനയും മഞ്ഞള്‍പ്പൊടിയും കുരുമുളകു പൊടിയും കുറച്ചു കറിവേപ്പിലയും ചേര്‍ത്ത് ഒരു കപ്പ് വെള്ളം ഒഴിച്ചു വേവിക്കുക. കഷണങ്ങള്‍ ഉടഞ്ഞു പോകരുത്. വേവായാല്‍ നന്നായി ഉടച്ച തൈര് ചേര്‍ത്ത് കുറുക്കി വറ്റിക്കുക. പിന്നെ തേങ്ങയും ജീരകവും പച്ചമുളകും വെണ്ണ പോലെ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. 

പിന്നീട് ഉലുവാപ്പൊടിയും  കുറച്ചു കറിവേപ്പിലയും കൂടി ചേര്‍ത്തിളക്കി ഇറക്കി വയ്ക്കുക. മറ്റൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു ഉലുവ ചേര്‍ത്ത് മൂപ്പിച്ച ശേഷം വറ്റല്‍മുളകും കറിവേപ്പിലയും കൂടി മൂപ്പിച്ച് ഇറക്കി വച്ച കാളനില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 

തയാറാക്കിയത്: പി.ബി. ഷഫീദ

Loading...
COMMENTS