‘കറ്റാർവാഴ ലെമണേഡ്'

14:10 PM
14/09/2018
Aloe-Vera-Lemonade

കറ്റാർവാഴ ജെല്ലി കൊണ്ട്‌ സൗന്ദര്യ പരീക്ഷണങ്ങൾ നടത്തുന്നവർ നിരവധിയാണ്. എന്നാൽ, കറ്റാർവാഴ ഉപയോഗിച്ചുള്ള പാനീയം പലർക്കും പരിചയമുണ്ടാകില്ല. ആരോഗ്യകരവും രുചികരവുമായ ഈ പാനീയം തയാറാക്കുന്നതിന്... 

kattarvazha-Lemonade

ആവശ്യമുള്ള സാധനങ്ങൾ:

  • കറ്റാർവാഴ ജെല്ലി -കാൽകപ്പ് 
  • നാരങ്ങ - 1 എണ്ണം
  • പുതിനയില-കുറച്ച് 
  • ഇഞ്ചി - ഒരു ചെറിയ കഷ്‌ണം
  • പഞ്ചസാര - ആവിശ്യത്തിന്
  • തണുത്ത വെള്ളം -ആവിശ്യത്തിന്
  • കസ് കസ് (സബ്‌ജാ സീഡ്‌)- 1 ടീസ്പൂൺ

തയാറാക്കുന്ന വിധം: 

കറ്റാർവാഴ ജെല്ലി (കറ്റാർവാഴയുടെ ഉള്ളിലുള്ള പൾപ്പ് ചുരണ്ടി എടുത്തത്), പുതിനയില, ഇഞ്ചി, പഞ്ചസാര, കുറച്ച് തണുത്ത വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ച ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങ നീര്, പഞ്ചസാര, തണുത്ത വെള്ളം, കസ് കസ് എന്നിവ ചേർത്ത് നന്നായി കലക്കി എടുക്കുക. വേണമെങ്കിൽ കുറച്ച് സോഡ കൂടി ചേർക്കാം. 

തയാറാക്കിയത്: ഷൈമ വി.എം

Loading...
COMMENTS