Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകരിമീന്‍ പൊള്ളിച്ചത്

കരിമീന്‍ പൊള്ളിച്ചത്

text_fields
bookmark_border
കരിമീന്‍ പൊള്ളിച്ചത്
cancel

ചേരുവകൾ:

  1. ഇടത്തരം വലുപ്പത്തിലുള്ള കരിമീന്‍ അല്‍പം ഉപ്പും വിനാഗിരിയും ചേര്‍ത്ത്  ഉരച്ചുകഴുകി അടുപ്പിച്ചു വരഞ്ഞത് -8-10 എണ്ണം
  2. മുളകുപൊടി -ഒന്നര ടേ. സ്പൂണ്‍
  3. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  4. മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
  5. കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
  6. ഇഞ്ചി, വെളുത്തുള്ളി അരച്ചത് -ഒരു ടേ. സ്പൂണ്‍
  7. ഉപ്പ് -ആവശ്യത്തിന്
  8. ചെറുനാരങ്ങ നീര് -ഒരു ടേ. സ്പൂണ്‍
  9. വെളിച്ചെണ്ണ -ആവശ്യാനുസരണം
  10. ചുവന്നുള്ളി/സവാള ചെറുതായരിഞ്ഞത് -ഒരു കപ്പ്
  11. തക്കാളി ചെറുതായരിഞ്ഞത് -മുക്കാല്‍ കപ്പ്
  12. കാരറ്റ് പൊടിയായരിഞ്ഞത് -ഒരു ടേ.സ്പൂണ്‍
  13. പച്ചമുളക് ചെറുതായരിഞ്ഞത് -ഒരു ടേ. സ്പൂണ്‍
  14. മല്ലിയില, കറിവേപ്പില ചെറുതായരിഞ്ഞത് -കുറച്ച്
  15. തേങ്ങാപ്പാല്‍ -ഒന്നാംപാല്‍  -മുക്കാല്‍ കപ്പ്
  16. ഉലുവപ്പൊടി, പെരുഞ്ചീരകപ്പൊടി -കാല്‍ ടീസ്പൂണ്‍ വീതം

പാകം ചെയ്യേണ്ടവിധം:
2  മുതല്‍ എട്ടുവരെ യോജിപ്പിച്ച് മീനില്‍ നന്നായി തേച്ചുപിടിപ്പിക്കണം. മസാല ബാക്കിയുണ്ടെങ്കില്‍ മാറ്റിവെക്കണം.വെളിച്ചെണ്ണ കുറച്ചൊഴിച്ച് ചൂടാകുമ്പോള്‍ മീന്‍ നിരത്തി ഇരുവശവും മൊരിഞ്ഞുപോകാതെ ഷാലോ ഫ്രൈ ചെയ്തെടുക്കണം. ബാക്കി എണ്ണയുണ്ടെങ്കില്‍ അരിച്ചെടുത്ത് അതും ആവശ്യമെങ്കില്‍ കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് തക്കാളി ചെറുതായരിഞ്ഞതും പച്ചമുളക്, കാരറ്റ്, ഇലകള്‍ എന്നിവയും ചേര്‍ത്ത് വഴറ്റണം. മസാലക്കൂട്ട് ബാക്കിയുണ്ടെങ്കില്‍ അതും ഉലുവ, പെരുംജീരകം പൊടികളും ചേര്‍ത്ത് എണ്ണ തെളിയുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ചിളക്കി കുറച്ചൊന്നു വറ്റിച്ച് കുഴമ്പു പരുവത്തിലാകുമ്പോള്‍ ഇറക്കിവെക്കണം.

വാഴയില കഷണങ്ങള്‍ ഒന്നു വാട്ടിയെടുത്ത് ഒരു വലിയ സ്പൂണ്‍ മസാല ഒരു വാഴയിലയില്‍ പരത്തി കരിമീന്‍ മുകളില്‍വെക്കണം. വീണ്ടും ഒരു വലിയ സ്പൂണ്‍  മസാലകൂടി മീനിന്‍െറ മുകളില്‍ ഒഴിച്ച് നിരത്തണം. ഇല ചുറ്റും മടക്കി വാഴനാരുകൊണ്ട് കെട്ടിവെക്കണം. എല്ലാ മീനുകളും ഇങ്ങനെ വാഴയിലപ്പൊതി കെട്ടിവെക്കണം. ദോശക്കല്ലില്‍ കുറച്ച് വെളിച്ചെണ്ണയൊഴിച്ച് ഈ പൊതികള്‍ നിരത്തി എല്ലാവശവും മൊരിച്ചെടുക്കണം. ആവശ്യാനുസരണം ഇലപ്പൊതി ഓരോന്നായി വിളമ്പാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karimeen pollichathuLifestyle News
News Summary - karimeen pollichathu
Next Story