ബെസ്റ്റ് കോംമ്പിനേഷൻ; കപ്പ മത്തി ഇലയട

15:44 PM
31/01/2019
Kappa Mathi Ela Ada

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍:

 • ക​പ്പ  -2 കിലോ (വേ​വി​ച്ച​ത്)
 • മ​ത്തി -ഒ​രു കി​ലോ
 • സ​വാ​ള നീ​ള​ത്തി​ല്‍ അ​രി​ഞ്ഞ​ത്‌ -​ഒ​ന്ന​ര​ക്ക​പ്പ്‌
 • പ​ച്ച​മു​ള​ക്‌ വ​ട്ട​ത്തി​ല്‍ അ​രി​ഞ്ഞ​ത്‌ -​അ​ഞ്ചെ​ണ്ണം
 • ഇ​ഞ്ചി പൊ​ടി​യാ​യി അ​രി​ഞ്ഞ​ത്‌ -വ​ലി​യ ക​ഷ​ണം
 • ക​റി​വേ​പ്പി​ല അ​രി​ഞ്ഞ​ത്‌ -ര​ണ്ട്‌ ത​ണ്ട്‌
 • എ​ണ്ണ -ആ​വ​ശ്യ​ത്തി​ന്
 • മു​ള​കു​പൊ​ടി -ഒ​രു ടീ​സ്‌​പൂ​ൺ
 • മ​ഞ്ഞ​ൾ​പ്പൊ​ടി -കു​റ​ച്ച്
 • കു​രു​മു​ള​കു​പൊ​ടി -കാ​ല്‍ ടീ​സ്‌​പൂ​ണ്‍
 • വ​ാഴ​യി​ല -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം​:

മീ​ന്‍ ഉ​പ്പും  കു​രു​മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ​പ്പൊ​ടി​യും അ​ൽപം വെ​ള്ള​വും ചേ​ര്‍ത്ത്‌ വേ​വി​ക്കു​ക.​ വെ​ന്തശേ​ഷം മു​ള്ളു​ക​ൾ നീ​ക്കം ചെ​യ്തു വെ​ക്കു​ക. ശേ​ഷം ചീ​ന​ച്ച​ട്ടി​യി​ല്‍ എ​ണ്ണ​യൊ​ഴി​ച്ച്‌് സ​വാ​ള, പ​ച്ച​മു​ള​ക്‌, ഇ​ഞ്ചി ക​റി​വേ​പ്പി​ല എ​ന്നി​വ വ​ഴ​റ്റി മു​ള​കു​പൊ​ടി​യും ചേ​ര്‍ത്തി​ള​ക്കു​ക. ഇ​തി​ലേ​ക്ക് വേ​വി​ച്ചുവെ​ച്ചി​രി​ക്കു​ന്ന മീ​ൻ ചേ​ർ​ത്തു ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. അ​തി​നുശേ​ഷം ഇ​ല​യ​ട ഉ​ണ്ടാ​ക്കു​ന്ന​ത്‌ പോ​ലെ ഇ​ല​യി​ൽ ആ​ദ്യം ക​പ്പ വേ​വി​ച്ച​ത് നി​ര​ത്തു​ക.​

അ​തി​നു മു​ക​ളി​ൽ മീ​ൻ മ​സാ​ല കു​റ​ച്ചു നി​ര​ത്തി​യ​തി​നുശേ​ഷം ഇ​ല മ​ട​ക്കി അ​പ്പച്ചെമ്പി​ൽവെ​ച്ചു പു​ഴു​ങ്ങു​ക.​ കൂ​ടു​ത​ൽ വേ​വി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല, കാ​ര​ണം അ​തി​നു​ള്ളി​ൽ ഉ​ള്ള​തെ​ല്ലാം നേ​ര​ത്തേ വെ​ന്തി​ട്ടു​ള്ള​താ​ന​ല്ലോ.​ വാ​ഴ​യി​ല​യു​ടെ മ​ണംകൂ​ടി അ​തി​ലേ​ക്ക് പി​ടി​ക്കു​മ്പോ​ൾ നാ​വി​ൽ കൊ​തി​യൂ​റു​ന്ന ക​പ്പ മ​ത്തി ഇ​ല​യ​ട റെ​ഡി.

തയാറാക്കിയത്: അ​ജി​നാ​ഫ

Loading...
COMMENTS