Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകാടമുട്ട കിഴി

കാടമുട്ട കിഴി

text_fields
bookmark_border
കാടമുട്ട കിഴി
cancel

ചേരുവകൾ:

  • കാട മുട്ട പുഴുങ്ങിയത് - 7 എണ്ണം
  • മൈദ - 1-2കപ്പ്
  • സവാള അരിഞ്ഞത് - 2 എണ്ണം
  • തക്കാളി - 1 എണ്ണം
  • പച്ചമുളക് - 3 എണ്ണം
  • വെളുത്തുള്ളി -4 എണ്ണം
  • ചുമന്നുള്ളി - 5 എണ്ണം
  • മഞ്ഞൾപൊടി -1-4 ടീ സ്​പൂൺ
  • മുളകുപൊടി - 1 ടീ സ്​പൂൺ
  • ഉപ്പ്, മല്ലിയില, കറിവേപ്പില, എണ്ണ - ആവശ്യത്തിന്

ഉണ്ടാക്കുന്ന രീതി:
മൈദ പാകത്തിന് ഉപ്പ് ചേർത്ത് ചപ്പാത്തി മാവി​​​​െൻറ രൂപത്തിൽ കുഴച്ചെടുക്കുക. എണ്ണ ചൂടാക്കി സവാള വഴറ്റുക. അതിലേക്ക് ചതച്ച ചുമന്നുള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും തക്കാളി അരച്ചതും ചേർക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. മാവ് ചെറിയ ഉരുളകളാക്കി പപ്പടത്തി​​​​െൻറ വലുപ്പത്തിൽ പരത്തുക. പരത്തിയ മാവി​​​​െൻറ നടുവിൽ ഒരു ടീ സ്പൂൺ മസാലയും ഒരു പുഴുങ്ങിയ കാടമുട്ടയും വെച്ച് ചേർത്ത് കൂട്ടി പിരിച്ച് കിഴി ആക്കിയ ശേഷം എണ്ണയിൽ വറുക്കുക. ടേസ്​റ്റി കാടമുട്ട കിഴി റെഡി.

തയാറാക്കിയത്: ജസ്‌നി ഷമീര്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsfood and drinkskadamutta kizhiLifestyle News
News Summary - kadamutta kizhi -food and drinks-lifestyle News
Next Story