രുചിയൂറും ജാക്ഫ്രൂട്ട് മെഴ്സൽ

12:40 PM
21/03/2019
Jackfruit-Mersal

ആവശ്യമുള്ള സാധനങ്ങൾ:

 • പായസ അരി(ഉണക്കലരി)-2 പിടി
 • പഞ്ചസാര -4 പിടി
 • പാൽ -1.5 ലിറ്റർ
 • ചക്കച്ചുള -10 എണ്ണം
 • ചക്കക്കുരു -10 എണ്ണം
 • കണ്ടൻസ്ഡ്‌ മിൽക്ക്‌ -4 സ്പൂൺ
 • ഏലക്ക -4 എണ്ണം
 • തേങ്ങാക്കൊത്ത് -ആവശ്യത്തിന്‌
 • അണ്ടിപ്പരിപ്പ്‌ -ആവശ്യത്തിന്‌
 • ഉണക്കമുന്തിരി -ആവശ്യത്തിന്‌
 • നെയ്യ്‌ -ഒരു സ്പൂൺ

തയാറാക്കുന്ന വിധം:

ഒരു ലിറ്റർ പാലിൽ കുതിർത്തുവെച്ച ഉണക്കലരിയും പഞ്ചസാരയും ഏലക്കയും ചേർത്ത്‌ അര മണിക്കൂർ ഏറ്റവും കുറഞ്ഞ തീയിൽ പ്രഷർ കുക്കിങ്​ ചെയ്യുക. 

ചക്കക്കുരു ഒരു നുള്ള്‌ ഉപ്പും ചേർത്ത്‌ വേവിച്ച്‌ അരച്ചെടുത്ത് നെയ്യിൽ വഴറ്റി അര ലിറ്റർ പാലിൽ വേവിച്ചത് ഇതിലേക്ക്‌ ചേർക്കുക. ഏറ്റവും ചെറുതായരിഞ്ഞ പഴുത്ത ചക്കച്ചുളകൾ ഇതിലേക്ക്‌ ചേർക്കുക. കണ്ടൻസ്ഡ്‌ മിൽക്കും ആവശ്യമെങ്കിൽ തിളച്ച വെള്ളവും (പാൽ) ചേർക്കാം. തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ മൂപ്പിച്ച്‌ അലങ്കരിച്ച്‌ വിളമ്പാവുന്നതാണ്‌.

തയാറാക്കിയത്: സഹ്‌ല അൻവർ

Loading...
COMMENTS