Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഇറാനി പോള

ഇറാനി പോള

text_fields
bookmark_border
ഇറാനി പോള
cancel

ചേരുവകൾ: 

ഘട്ടം ഒന്ന്​  

  • എല്ലില്ലാത്ത ചിക്കൻ -150 ഗ്രാം 
  • മഞ്ഞൾ പൊടി -1/4 ടീസ്​പൂൺ 
  • കാശ്​മീരി മുളക് പൊടി - ഒന്നര ടീസ്​പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • ഇഞ്ചി വെളുത്തുള്ളി പേസ്​റ്റ്​ - ഒരു ടീസ്​പൂൺ 
  • ചെറുനാരങ്ങ നീര് - ഒരു ടീസ്​പൂൺ  

ഘട്ടം രണ്ട്​​
മസാല തയ്യാറാക്കാൻ: 

  • സവാള -രണ്ട്​
  • ഇഞ്ചി - ഒരു ടീസ്​പൂൺ 
  • വെളുത്തുള്ളി - ഒരു ടീസ്​പൂൺ 
  • പച്ചമുളക് - രണ്ട്​
  • കറിവേപ്പില - ഒരു തണ്ട്​ 
  • മഞ്ഞൾ പൊടി -കാൽ ടീസ്​പൂൺ  
  • കാശ്​മീരി മുളക് പൊടി - മുക്കാൽ ടീസ്​പൂൺ 
  • ചിക്കൻ മസാല -മുക്കാൽ ടീസ്​പൂൺ  
  • ഗരംമസാല -കാൽ ടീസ്​പൂൺ  
  •  മല്ലിയില -1 ടേബിൾ സ്​പൂൺ

ഘട്ടം മൂന്ന്​: 
മാവ് തയ്യാറാക്കാൻ:

  • മൈദ - ഒരു കപ്പ് 
  • മുട്ട -രണ്ട്​
  • പാൽ -ഒരുകപ്പ് +രണ്ട്​ ടേബിൾ സ്പൂൺ 
  • ഓയിൽ - മുക്കാൽ കപ്പ് 
  • കുരുമുളക് പൊടി -അര ടീസ്​പൂൺ
  • ഉപ്പ് ആവശ്യത്തിന്​
  • കാപ്​സിക്കം - രണ്ട്​ പീസ്

 
തയ്യാറാക്കുന്ന വിധം: 
ചിക്കനിൽ  മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, ഇഞ്ചി, വെളുത്തുളളി പേസ്​റ്റ്, ചെറുനാരങ്ങ നീര് ചേർത്ത്​ പുരട്ടി വെക്കുക. അരമണിക്കൂറിന് ശേഷം ചിക്കൻ പൊരിച്ചു മാറ്റിവെക്കുക. ബാക്കി എണ്ണയിലേക്ക്​ സവാള, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ആവശ്യത്തിന് ഉപ്പ് ചേർത് നല്ല വണ്ണം വഴറ്റുക. വഴന്നാൽ മസാല പൊടികൾ എല്ലാം ചേർക്കുക. പച്ച മണം മാറിയാൽ പൊരിച്ചു വെച്ച ചിക്കൻ കൈ കൊണ്ട് ചെറിയ കഷ്​ണങ്ങളാക്കിയിട്ട്​ കുറച്ചു മാറ്റിവെച്ചശേഷം ബാക്കി ഇതിലേക്കിട്ട് മിക്​സാക്കി മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക. മാവ്​ തയ്യാറാക്കാൻ വേണ്ടി മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, പാൽ, ഓയിൽ, കുരുമുളക് പൊടി, ഉപ്പ് ചേർത്ത്​  ഒരു മിനുട്ട്​ നന്നായിട്ട് അടിച്ചെടുക്കുക.

പോള റെഡിയാക്കാൻ വേണ്ടി നോൺ സ്​ക്കിന്റെ പാൻ അടുപ്പിൽ വെച്ച് ഒരു ടീസ്​പൂൺ ഓയിൽ ഒഴിച്ച് ചുറ്റിക്കുക. മാവി​​​​​​​െൻറ  പകുതി ഭാഗം ഒഴിച്ച് നാല്​ മിനിറ്റ്​ ചെറിയ തീയിൽ അടച്ചു വെക്കുക. ഇതി​​​​​​​െൻറ മുകളിൽ തയ്യാറാക്കിവെച്ച ചിക്കൻ മസാല മുഴുവനും ഇട്ട് കൊടുക്കുക. ബാക്കി മാവ് അതി​​​​​​​െൻറ മേലെ കവർ ചെയ്യുന്ന രീതിയിൽ ഒഴിക്കുക. ഇതി​​​​​​​െൻറ മുകളിലേക്ക് മാറ്റിവെച്ച ചിക്കൻ, മല്ലിയില, കാപ്​സിക്കം ഇട്ട് കൊടുക്കുക. അടച്ചു​െവച്ച്​ 20-25 മിനുട്ട് വേവിക്കുക. ശേഷം തിരിച്ചിട്ട് 2-3 മിനിറ്റ്​ വേവിക്കുക. രുചികരമായ ഇറാനി പോള തയ്യാർ.

തയാറാക്കിയത്: അര്‍ഷിദ സമീര്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irani polaRamadan FoodLifestyle News
News Summary - Irani pola ramadan food and drinks -lifestyle news
Next Story