Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഇ​ടി​ച്ച​ക്ക /...

ഇ​ടി​ച്ച​ക്ക / ഇ​ടി​യ​ൻ ച​ക്ക ക​ട്​​ല​റ്റ്

text_fields
bookmark_border
ഇ​ടി​ച്ച​ക്ക / ഇ​ടി​യ​ൻ ച​ക്ക ക​ട്​​ല​റ്റ്
cancel

ചേ​രു​വ​ക​ൾ:

 • ഇ​ടി​ച്ച​ക്ക (ന​ന്നാ​ക്കി ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ഇ​ട്ടു വേ​വി​ച്ച്​  ഉ​ട​ച്ചെ​ടു​ത്ത​ത്) -ഒ​രു​ ക​പ്പ്‌ 
 • ഉ​രു​ള​ക്കി​ഴ​ങ്ങ് (വ​ലു​ത്) പു​ഴു​ങ്ങി​യെ​ടു​ത്ത​ത് -ഒ​ന്ന്​ 
 • സ​വാ​ള ചെ​റു​താ​യി നു​റു​ക്കി​യ​ത് -3/4 ക​പ്പ്‌ 
 • ഇ​ഞ്ചി -ചെ​റു​താ​യി നു​റു​ക്കി​യ​ത് -ഒ​രു ക​ഷ​ണം 
 • പ​ച്ച​മു​ള​ക് -4 എ​ണ്ണം 
 • വെ​ളു​ത്തു​ള്ളി -3 വ​ലി​യ അ​ല്ലി ച​ത​ച്ച​ത് 
 • മു​ട്ട -2 എ​ണ്ണം
 • ഇ​റ​ച്ചിമ​സാ​ല​പ്പൊ​ടി -1 ടീ​സ്പൂ​ൺ 
 • കു​രു​മു​ള​ക് പൊ​ടി -1/2 ടീ​സ്പൂ​ൺ 
 • മ​ല്ലി​പ്പൊ​ടി -1 ടീ​സ്പൂ​ൺ 
 • ജീ​ര​കം പൊ​ടി -അ​ൽ​പം
 • റൊ​ട്ടി​പ്പൊ​ടി -ആ​വ​ശ്യ​മ​നു​സ​രി​ച്ച്​ 
 • എ​ണ്ണ, ക​റി​വേ​പ്പി​ല, ഉ​പ്പ് -പാ​ക​ത്തി​ന് 

തയാറാക്കുന്നവിധം: 
ചീ​ന​ച്ച​ട്ടി​യി​ൽ എ​ണ്ണ ഒ​ഴി​ച്ച് സ​വാ​ള, ഇ​ഞ്ചി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, വെ​ളു​ത്തു​ള്ളി എ​ന്നി​വ ന​ന്നാ​യി മൂ​പ്പി​ച്ചെ​ടു​ക്കു​ക. മൂ​ത്തു​വ​രു​മ്പോ​ൾ ഇ​റ​ച്ചി​മ​സാ​ല, കു​രു​മു​ള​ക്, മ​ല്ലി എ​ന്നീ പൊ​ടി​ക​ൾ ചേ​ർ​ത്ത് മൂ​പ്പി​ച്ച്​. അ​തി​ലേ​ക്ക്​ അ​ൽ​പം ജീ​ര​കം പൊ​ടി​ച്ച​ത് ഇ​ട്ടു​കൊ​ടു​ക്ക​ണം. മ​സാ​ല​ക​ൾ ന​ന്നാ​യി മൂ​ത്തു​ക​ഴി​ഞ്ഞാ​ൽ വേ​വി​ച്ച ച​ക്ക ഉ​ട​ച്ച​ത് ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്ക​ണം.

ഈ ​കൂ​ട്ട് ചൂ​ട്​ മാ​റി​യ​തി​നു​ശേ​ഷം അ​തി​ലേ​ക്ക്​ പു​ഴു​ങ്ങി​വെ​ച്ചി​രി​ക്കു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങും അ​ൽ​പം ​െബ്ര​ഡ് പൊ​ടി​യും പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ചെ​ടു​ത്ത്​ ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി, കൈ​കൊ​ണ്ട് ഇ​ഷ്​​ട​മു​ള്ള ആ​കൃ​തി​യി​ൽ പ​ര​ത്തി പ​ത​പ്പി​ച്ചെ​ടു​ത്ത മു​ട്ട​യു​ടെ വെ​ള്ള​യി​ൽ മു​ക്കി, തി​ള​ച്ച എ​ണ്ണ​യി​ൽ ഇ​ട്ടു  വ​റു​ത്തു കോ​രി എ​ടു​ക്ക​ണം. ഇ​ടി​ച്ച​ക്ക ക​ട്​​ല​റ്റ്​ റെ​ഡി.

തയാറാക്കിയത്: സന്ധ്യ മേനോൻ, അബൂദബി. 

Show Full Article
TAGS:Idiyan Chakka Cutlet cutlet Jackfruit cutlet lifestyle news 
Next Story