Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightYour Dishchevron_rightഫി​ഷ് മ​ജ്‌​ബൂ​സ്

ഫി​ഷ് മ​ജ്‌​ബൂ​സ്

text_fields
bookmark_border
ഫി​ഷ് മ​ജ്‌​ബൂ​സ്
cancel

ചേ​രു​വ​ക​ൾ:
മീ​ൻ മ​സാ​ല പു​ര​ട്ടാ​ൻ ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ:

 • മീ​ൻ -ഒ​രു കി​ലോ (ദ​ശ​ക്ക​ട്ടി​യു​ള്ള ഏ​തു മീ​നും ഉ​പ​യോ​ഗി​ക്കാം)
 • മു​ള​കുപൊ​ടി -ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ൺ
 • മ​ജ്‌​ബൂ​സ് (അ​റ​ബി​ക് മ​സാ​ല) -1 ടീ​സ്പൂ​ൺ
 • മ​ഞ്ഞ​ൾ​പ്പൊ​ടി -അ​ര ടീ​സ്പൂ​ൺ
 • വി​നാ​ഗി​രി -ഒ​രു ടേ​ബ്​ൾ​സ്പൂ​ൺ
 • ഉ​പ്പ് -പാ​ക​ത്തി​ന്
 • ഒ​ലി​വ് ഓ​യി​ൽ/​സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ -6 -7 ടേ​ബ്​ൾ​സ്പൂ​ൺ

ചോ​റ് ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ:

 • ബ​സ്മ​തി അ​രി -ഒ​രു കി​ലോ​ഗ്രാം
 • സ​വാ​ള -2 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
 • ത​ക്കാ​ളി -2 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
 • പ​ച്ച​മു​ള​ക് -2
 • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​ -3 ടേ​ബ്​ൾ​സ്പൂ​ൺ
 • മ​സാ​ല പു​ര​ട്ടി​യ മീ​ൻ ക​ഷണ​ങ്ങ​ൾ -50 ഗ്രാം
 • ​മ​ഞ്ഞ​ൾ​പ്പൊ​ടി -അ​ര ടീ​സ്പൂ​ൺ
 • മ​ജ്‌​ബൂ​സ് മ​സാ​ല -ഒ​ന്ന​ര ടേ​ബ്​ൾ​സ്പൂ​ൺ
 • ഉ​ണ​ക്ക നാ​ര​ങ്ങ -2 എ​ണ്ണം
 • ഏ​ല​ക്ക -3
 • ഗ്രാ​മ്പൂ -3
 • പ​ട്ട -ഒ​രു ക​ഷണം
 • കു​രു​മു​ള​ക് -1 ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

 1. അ​രി ക​ഴു​കി അ​ര മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത് ഊ​റ്റി​വെ​ക്ക​ണം.
 2. മീ​ൻ നി​ങ്ങ​ൾ​ക്ക് ഇ​ഷ്​​ട​മു​ള്ള രീ​തി​യി​ൽ മു​റി​ക്കാം. ഇ​വി​ടെ തൊ​ലി ഒ​ഴി​വാ​ക്കി ഫി​ല്ല​റ്റ് പോ​ലെ​യാ​ണ് മു​റി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. മീ​നി​ൽ മ​സാ​ല പു​ര​ട്ടി ഒ​രു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ വെ​ക്ക​ണം. മ​സാ​ല ന​ന്നാ​യി പി​ടി​ക്കാ​ൻ​വേ​ണ്ടിയാ​ണി​ത്. ഇ​തി​ൽ​നി​ന്ന് 50 ഗ്രാം ​ചോ​റു​ണ്ടാ​ക്കു​മ്പോ​ൾ ഫ്ലേ​വ​ർ കി​ട്ടാ​ൻ അ​തി​ൽ ചേ​ർ​ക്കാ​ൻ മാ​റ്റി​വെ​ക്ക​ണം.
 3. പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി മീ​ൻ വ​റു​ത്തെ​ടു​ക്കു​ക.
 4. മീ​ൻ എ​ടു​ത്ത് മാ​റ്റി​യ ശേ​ഷം അ​തേ എ​ണ്ണ ചോ​റു​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം.
 5. ചോ​റു​ണ്ടാ​ക്കാ​നു​ള്ള ചെ​മ്പ് ചൂ​ടാ​ക്കി​യശേ​ഷം മീ​ൻ വ​റു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച എ​ണ്ണ അ​തി​ലേ​ക്ക് ഒ​ഴി​ക്കു​ക. എ​ണ്ണ പോ​രെ​ന്നു തോ​ന്നു​ക​യാ​ണെ​ങ്കി​ൽ അ​ൽ​പം കൂ​ടി ചേ​ർ​ക്കാം. ഇ​തി​ലേ​ക്ക് പ​ട്ട, ഏ​ല​ക്ക, കു​രു​മു​ള​ക്, ഗ്രാ​മ്പൂ ഇ​വ ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക.
 6. അ​തി​നുശേ​ഷം സ​വാ​ള ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. സ​വാ​ള മൂ​ത്തു തു​ട​ങ്ങു​മ്പോ​ൾ പ​ച്ച​മു​ള​ക്, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​ ഇ​വ ചേ​ർ​ക്കു​ക. 3-4 മി​നി​റ്റ് ഇ​ള​ക്കി​യശേ​ഷം ത​ക്കാ​ളി ചേ​ർ​ത്ത് കൊ​ടു​ക്കു​ക. ഒ​രു ത​ക്കാ​ളി മി​ക്സി​യി​ൽ അ​ടി​ച്ചു പേ​സ്​​റ്റ്​ ആ​ക്കി ചേ​ർ​ത്താ​ൽ ന​ല്ല​താ​ണ്.
 7. എ​ണ്ണ തെ​ളി​ഞ്ഞു വ​രു​മ്പോ​ൾ മ​ഞ്ഞ​ൾ​പ്പൊ​ടി​യും മ​ജ്‌​ബൂ​സ് മ​സാ​ല​യും ചേ​ർ​ക്കാം. ഇ​ത് മൂ​ത്തു മ​ണം വ​ന്നാ​ൽ ആ​വ​ശ്യ​ത്തി​നു വെ​ള്ളം ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ഒ​രു ക​പ്പ് അ​രി​ക്ക് 2 ക​പ്പ് വെ​ള്ളം ആ​ണ് ആ​വ​ശ്യം ഉ​ണ്ടാ​വു​ക.
 8. വെ​ള്ളം തി​ള​ക്കു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചോ​റി​ൽ ചേ​ർ​ക്കാ​ൻ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന മീ​ൻ ക​ഷ​ണ​ങ്ങ​ളും ഉ​ണ​ക്ക നാ​ര​ങ്ങ​യും അ​രി​യും ചേ​ർ​ത്ത് അ​ട​ച്ചു​വെ​ച്ച് ചെ​റി​യ തീ​യി​ൽ വേ​വി​ക്കു​ക.
 9. ചോ​റ് പാ​ക​മാ​യാ​ൽ ഒ​രു സെ​ർ​വി​ങ് പ്ലേ​റ്റി​ലേ​ക്ക് ചോ​റ് വി​ള​മ്പി മേ​ലെ വ​റു​ത്തു​വെ​ച്ചി​രി​ക്കു​ന്ന മീ​ൻ നി​ര​ത്തി​വെ​ച്ച് വി​ള​മ്പാം.
Shahana-Ilyas
തയാറാക്കിയത്: ശ​ഹാ​ന ഇ​ല്യാ​സ്, Food Blogger - www.mytastediary.com, മ​ല​ബാ​ർ അ​ടു​ക്ക​ള എ​ഫ്.ബി ​ഗ്രൂ​പ്​ അ​ഡ്മി​ൻ.

Show Full Article
TAGS:Fish Majboos fish dishes How to Make. food lifestyle news 
Next Story