വീട്ടിൽ തയാറാക്കാം ബീറ്റ്റൂട്ട് സ്ട്രോബെറി ജാം

10:04 AM
14/06/2019
Beirut-Strawberry-Jam

കുട്ടികൾക്ക് വേണ്ടി വളരെ ഹെൽത്തിയായി നമ്മുടെ വീടുകളിൽ ഉണ്ടാക്കാൻ പറ്റിയ നല്ലൊരു ജാം ആണിത്... 

ചേരുവകൾ:  

  • ബീറ്റ്റൂട്ട് (വലുത്) -1 എണ്ണം  
  • സ്ട്രാബെറി -6-8 എണ്ണം 
  • ശർക്കര -2 എണ്ണം 
  • ആച്ച് ഏലക്കപൊടി - ഒരു നുള്ള് 
  • നെയ്യ് -2 ടേബിൾസ്പൂൺ 

ഉണ്ടാക്കുന്നവിധം:

ബീറ്റ്റൂട്ട്  തൊലികളഞ്ഞ്  ഗ്രേറ്റ് ചെയ്ത് വെക്കുക. ഒരു പാനിൽ 2 ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കി അതിലേക്ക് ഗ്രേറ്റ് ചെയ്‌ത ബീറ്റ്റൂട്ട് ചേർത്ത് വഴറ്റുക. വഴറ്റിയ ശേഷം ഇതിലേക്ക് സ്ട്രോബെറി മിക്സിയിൽ ഒന്ന് അടിച്ചെടുത് പേസ്റ്റ് ആക്കി ചേർത്ത് നന്നായി ഇളക്കുക. 

ശർക്കര പാനി ചേർത്ത് കയ്യെടുക്കാതെ തുടരെ ഇളക്കുക. ചെറുതീയിൽ ഇത് കുറുകി വരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. അൽപം നാരങ്ങാ നീരും ചേർത്ത് വാങ്ങിവെക്കുക. ചൂടാറിയ ശേഷം കുപ്പികളിൽ പകർന്ന് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

തയാറാക്കിയത്: ഷൈമ വി.എം.
 

Loading...
COMMENTS