ഗ്രിൽഡ് ലാംബ് ചോപ്സ്​ വിത്ത് പൊട്ടറ്റോ വെഡ്ജസ്​

15:31 PM
19/04/2017

ചേരുവകൾ:

 1. ആടിന്‍റെ വാരിയെല്ലിന്‍റെ കഷണങ്ങൾ എല്ലും ഇറച്ചിയോടും കൂടിയത് അര ഇഞ്ച് കനത്തിൽ – 280 ഗ്രാം
 2. വെളുത്തുള്ളി അരിഞ്ഞത് –5 ഗ്രാം
 3. റോസ്മേരി –10 ഗ്രാം
 4. ചെറുനാരങ്ങാ നീര് –5 മില്ലി
 5. കടക് പേസ്റ്റ് –5 ഗ്രാം
 6. കുരുമുളക് പൊടി –5 ഗ്രാം
 7. ഉപ്പ് –5 ഗ്രാം
 8. ഒലിവെണ്ണ –10 മില്ലി
 9. ഉരുളക്കിഴങ്ങ് മുറിച്ച് വറുത്തെടുത്തത് –50 ഗ്രാം
 10. ചുവന്ന മുളക് –10 ഗ്രാം
 11. ചുവന്ന കാപ്സികോ – 20 ഗ്രാം
 12. സീമ മല്ലി –10 ഗ്രാം

തയാറാക്കേണ്ടവിധം:

2 മുതൽ 8 വരെയുള്ള ചേരുവകൾ ആട്ടിറച്ചിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം 10 മണിക്കൂർ സൂക്ഷിച്ച് വെക്കുക. വറ്റൽ മുളകും കാപ്സികോയും നല്ലപോലെ വറുത്തെടുത്ത് മിക്സിയിൽ ഇട്ട് അടിച്ച് കുഴമ്പു പരുവത്തിലാക്കുക. ശേഷം ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുക. ഉരുളക്കിഴങ്ങ് തൊലികളയാതെ മുറിച്ച് വേവിക്കുക. ശേഷം ഒലിവെണ്ണയും സീമ  മല്ലിയും ചേർത്ത് വഴറ്റിയെടുക്കുക. മട്ടൺ വേവുംവരെ ഗ്രിൽചെയ്യുക. ശേഷം മുകളിലെ ചേരുവകളോടൊപ്പം വിളമ്പുക.

COMMENTS