ടേസ്റ്റി മുന്തിരി ബാൾ ജ്യൂസ്
text_fieldsആവശ്യമുള്ള സാധനങ്ങൾ:
- മുന്തിരി -അര കിലോ
- പഞ്ചസാര -ആവശ്യത്തിന്
- വെള്ളം -ആവശ്യത്തിന്
- െഎസ് ക്യൂബ് -നാലോ അഞ്ചോ എണ്ണം
- തേൻ -രണ്ട് ടീസ്പൂൺ
തയാറാക്കുന്ന വിധം:
നന്നായി കഴുകി വൃത്തിയാക്കിവെച്ച മുന്തിരി ഒരു പാത്രത്തിൽ ഇടുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക (എത്ര ഗ്ലാസ് ജ്യൂസ് വേണോ അതിനനുസരിച്ച് വെള്ളം). അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അടുപ്പത്തുവെച്ച് തിളപ്പിക്കുക. രണ്ടുമൂന്ന് മിനിറ്റ് തിളപ്പിച്ചശേഷം തീ ഒാഫ് ചെയ്യുക. ശേഷം തിളപ്പിച്ച മുന്തിരി ഒരു പാത്രത്തിലേക്ക് അരിച്ച് മാറ്റിവെക്കുക. തണുത്തതിനുശേഷം മുന്തിരിയുടെ തൊലി കളയുക.
അരിച്ചു മാറ്റിവെച്ച വെള്ളവും മാറ്റിവെക്കുക. വെള്ളം ചൂടാറിയ ശേഷം അതിലേക്ക് തൊലി കളഞ്ഞ മുന്തിരി ഇടുക, അതിലേക്ക് രണ്ടു ടീസ്പൂൺ തേനും ചേർക്കുക. ഒന്നോ രണ്ടോ മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. അതിനു ശേഷം നല്ല തണുത്ത മുന്തിരി ബാൾ ഗ്ലാസിലേക്ക് ഒഴിക്കുക. ടേസ്റ്റി ജ്യൂസ് റെഡി.
തയാറാക്കിയത്: വി. താജുന്നിസ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

