കുട്ടികൾക്കൊരു ചായയും കടിയും 

21:32 PM
31/07/2017

സ്കൂള്‍ കഴിഞ്ഞെത്തുന്ന കുട്ടിക്കുറുമ്പുകളുടെ ഇഷ്ടം പിടിച്ചു പറ്റുന്നതിനൊപ്പം പോഷകവും ഉറപ്പു നല്‍കുന്ന വിഭവങ്ങള്‍ തയാറാക്കാം

1. ആപ്പിള്‍ പാന്‍കേക്ക്

ചേരുവകൾ:
 • ആ​പ്പി​ൾ  -1 എ​ണ്ണം 
 • ഗോ​ത​മ്പു​പൊ​ടി -2 ക​പ്പ്‌
 • പാ​ൽ  -1 ക​പ്പ്‌ 
 • മു​ട്ട  -1 എ​ണ്ണം 
 • ബേ​ക്കി​ങ്​ സോ​ഡ -1/2 ടീ​സ്പൂ​ൺ 
 • വാ​നി​ല എ​സ​ൻ​സ് -1 ടീ​സ്പൂ​ൺ 
 • പ​ഞ്ച​സാ​ര -1/2 ക​പ്പ്‌ 

തയാറാക്കുന്നവിധം:
ആ​പ്പി​ൾ തൊ​ലി ക​ള​ഞ്ഞ് ക​ഷ​ണ​ങ്ങ​ളാ​ക്കിയതിനൊപ്പം പാ​ൽ, വാ​നി​ല എ​സ​ൻ​സ്, മു​ട്ട പൊ​ട്ടി​ച്ച​ത്, പ​ഞ്ച​സാ​ര എ​ന്നി​വ മി​ക്സി​യി​ൽ  അ​ര​ച്ചെ​ടു​ക്കു​ക. ബേ​ക്കി​ങ് സോ​ഡ ഗോ​ത​മ്പു​പൊ​ടി​യി​ൽ മി​ക്സ്‌ ചെ​യ്​​ത്​ ​െവ​ക്കു​ക. അ​തി​ലേ​ക്ക്​ അ​ര​ച്ചെ​ടു​ത്ത മി​ശ്രി​തം​ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി ദോ​ശ ​പോ​ലെ പ​ര​ത്താ​തെ അ​ൽ​പം ക​ന​ത്തി​ൽ ചു​ട്ടെ​ടു​ക്കു​ക. മു​ക​ളി​ൽ തേ​ൻ ഒ​ഴി​ച്ച് സെ​ർ​വ് ചെ​യ്യാം.

2. മുട്ട ദോശ
 

ചേരുവകൾ:

 • ഗോ​ത​മ്പു​പൊ​ടി  -2 ക​പ്പ്‌ 
 • വെ​ള്ളം -ആ​വ​ശ്യ​ത്തി​ന്
 • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
 • സ​വാ​ള -1 ചെ​റു​ത്‌ 
 • ത​ക്കാ​ളി -1 ചെ​റു​ത്‌ 
 • പ​ച്ച​മു​ള​ക് -2 എ​ണ്ണം
 • മു​ട്ട -2 എ​ണ്ണം 
 • മ​ല്ലി​യി​ല -ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്നവിധം:
ഗോ​ത​മ്പു​പൊ​ടി വെ​ള്ള​മൊ​ഴി​ച്ച് ഒ​ര​ൽ​പം ക​ട്ടി​യാ​യി ക​ല​ക്കു​ക. സ​വാ​ള, ത​ക്കാ​ളി, പ​ച്ച​മു​ള​ക് എ​ന്നി​വ പൊ​ടി​യാ​യി അ​രി​ഞ്ഞ് മാ​വി​ൽ ചേ​ർ​ത്ത് ആ​വ​ശ്യ​ത്തി​ന് ഉ​പ്പി​ട്ട് ന​ന്നാ​യി ക​ല​ക്കു​ക. മു​ട്ട ര​ണ്ടെ​ണ്ണം പൊ​ട്ടി​ച്ച്‌ ഒ​ര​ൽ​പം ഉ​പ്പു ചേ​ർ​ത്ത് ന​ന്നാ​യി അ​ടി​ച്ചു മാ​റ്റി​​വെക്കു​ക. ഒ​രു പാ​ൻ അ​ടു​പ്പ​ത്തു​വെ​ച്ച്​ ചൂ​ടാ​കുമ്പോ​ൾ ക​ല​ക്കി​െ​വ​ച്ച മാ​വൊ​ഴി​ച്ച് ഒ​ന്ന് പ​ര​ത്തു​ക. അ​തി​െ​ൻ​റ മു​ക​ളി​ലാ​യി മു​ട്ട കു​റേശ്ശ ഒ​ഴി​ച്ചുകൊ​ടു​ക്കു​ക. മ​ല്ലി​യി​ല വി​ത​റി തി​രി​ച്ചി​ട്ടു മ​റു​വ​ശം കൂ​ടി മൊ​രി​ച്ചെ​ടു​ക്കു​ക. രു​ചി​ക​ര​മാ​യ മു​ട്ട ​ദോ​ശ ത​യാ​ർ.

3. സ്ക്രാംബ്ള്‍ഡ് എഗ് സാന്‍വിച്ച്

ചേരുവകൾ:
ബ്ര​ഡ് -4 എ​ണ്ണം 
ബ​ട്ട​ർ -ആ​വ​ശ്യ​ത്തി​ന്
 • മു​ട്ട -2 എ​ണ്ണം 
 • സ​വാ​ള -1/2 
 • ത​ക്കാ​ളി -1/2 
 • പ​ച്ച​മു​ള​ക് -2 എ​ണ്ണം
 • മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ 
 • മ​ഞ്ഞ​ൾ​പൊ​ടി -1/4 ടീ​സ്പൂ​ൺ 
 • കു​രു​മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ 
 • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന് 
 • എ​ണ്ണ -ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്നവിധം:
പാ​ൻ അ​ടു​പ്പ​ത്തു​െ​വ​ച്ച് ചൂ​ടാ​കു​മ്പോ​ൾ എ​ണ്ണ ഒ​ഴി​ക്കു​ക. അ​തി​ലേ​ക്ക് സ​വാ​ള, ത​ക്കാ​ളി, പ​ച്ച​മു​ള​ക് എ​ന്നി​വ കൊ​ത്തി​യ​രി​ഞ്ഞ​തും ഉ​പ്പും ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഒ​ന്ന് വാ​ടി​യാ​ൽ അ​തി​ലേ​ക്ക് മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, കു​രു​മു​ള​കു​പൊ​ടി  എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​ലേ​ക്കു മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ച്ചു ചി​ക്കി​യെ​ടു​ക്കു​ക. ബ്ര​ഡി​െ​ൻ​റ ഒ​രു സൈ​ഡി​ൽ ബ​ട്ട​ർ തേ​ച്ച് ഉ​ള്ളി​ൽ മു​ട്ട​ക്കൂ​ട്ട് നി​റ​ച്ച് മ​റ്റൊ​രു ബ്ര​ഡ് കൊ​ണ്ട് മൂ​ടി ടോ​സ്​​റ്റ്​ ചെ​യ്തെ​ടു​ക്കാം. സ്ക്രാം​ബ്​ൾ​ഡ് എ​ഗ്​ സാ​ൻ​വി​ച്ച്​ റെ​ഡി.

4. എഗ് ഓംലറ്റ് വിത്ത് വെജിറ്റബ്ള്‍സ്

ചേരുവകൾ:

 • മു​ട്ട  -2 എ​ണ്ണം 
 • സ​വാ​ള  -1/2 
 • ത​ക്കാ​ളി -1/2
 • പ​ച്ച​മു​ള​ക് -1 എ​ണ്ണം 
 • കാ​ര​റ്റ്​ -1/2 
 • ബീ​ൻ​സ്‌ -4 എ​ണ്ണം 
 • കൂ​ൺ -4 എ​ണ്ണം 
 • മു​ള​കു​പൊ​ടി -1/4 ടീ​സ്പൂ​ൺ 
 • മ​ഞ്ഞ​ൾ​പൊ​ടി -1/4 ടീ​സ്പൂ​ൺ 
 • കു​രു​മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ
 • എ​ണ്ണ -ആ​വ​ശ്യ​ത്തി​ന് 
 • ഉ​പ്പ്‌ -ആ​വ​ശ്യ​ത്തി​ന് 
 • മ​ല്ലി​യി​ല -1 ടീ​സ്പൂ​ൺ 

തയാറാക്കുന്നവിധം:
ഒ​രു പാ​ൻ അ​ടു​പ്പ​ത്തു​െ​വ​ച്ച് ചൂ​ടാ​കു​മ്പോ​ൾ എ​ണ്ണ ഒ​ഴി​ച്ച് അ​തി​ലേ​ക്ക് സ​വാ​ള, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, ഉ​പ്പ്‌ എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റു​ക. വാ​ടി​ക്ക​ഴി​യു​മ്പോ​ൾ അ​തി​ലേ​ക്ക് കാ​ര​റ്റ്, ബീ​ൻ​സ്‌, കൂ​ൺ എ​ന്നി​വ കൊ​ത്തി​യ​രി​ഞ്ഞു ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​ലേ​ക്കു മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, കു​രു​മു​ള​കു​പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക. മ​ല്ലി​യി​ല ചേ​ർ​ത്ത് കൊ​ടു​ക്കാം. ഈ ​കൂ​ട്ട് ന​ന്നാ​യി ചൂ​ടാ​റി​യ​ ശേ​ഷം മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ച്ചു ന​ന്നാ​യി ഇ​ള​ക്കി ആ​വ​ശ്യ​ത്തി​നു ഉ​പ്പു​ ചേ​ർ​ത്ത് ഓം​ല​റ്റ് ആ​ക്കി പൊ​രി​ച്ചെ​ടു​ക്കാം.

തയാറാക്കിയത്: ഐശ്വര്യ ബിജു
ഫില​െഡൽഫിയ, യു.എസ്​.എ. 

COMMENTS