Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightനാലുമണി പലഹാരങ്ങൾ

നാലുമണി പലഹാരങ്ങൾ

text_fields
bookmark_border
madhura-kihazng
cancel

വ്യത്യസ്തവും രുചികരവുമായ അഫ്ലത്തൂന്‍, വെജിറ്റബ്ള്‍ ഫിംഗേര്‍സ്, മധുരക്കിഴങ്ങ് ചീസ് ബാള്‍, പുളി മിഠായി എന്നീ നാലു മണി പലഹാരങ്ങളെ അറിയാം...

1. അഫ്ലത്തൂന്‍

aflatoon

ചേരുവകള്‍: 

  • നെ​യ്യ് -ഒ​രു ക​പ്പ് 
  • പാ​ൽ​പൊ​ടി- മൂ​ന്ന് ക​പ്പ് 
  • പ​ഞ്ച​സാ​ര- ഒ​രു ക​പ്പ് 
  • ഡ്രൈ ​ഫ്രൂ​ട്സ് -ഒ​രു ക​പ്പ് 
  • പാ​ൽ -ഒ​രു ക​പ്പ് 
  • കേ​വ്ട എ​സ​ൻ​സ്- ഒ​രു ടീ​സ്പൂ​ൺ

തയാറാക്കുന്ന വിധം:

ഒ​രു നോ​ൺ​സ്​​റ്റി​ക് പാ​ത്ര​ത്തി​ലേ​ക്ക് ഡ്രൈ ​ഫ്രൂ​ട്​​സും കേ​വ്ട എ​സ​ൻ​സും ഒ​ഴി​കെ​യു​ള്ള ചേ​രു​വ​ക​ളെ​ല്ലാം ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യുക. ഇ​ത് ചെ​റി​യ തീ​യി​ൽ​വെ​ച്ച്  ബ്രൗ​ൺ ക​ള​ർ ആ​കും വ​രെ, കൈയെടു​ക്കാ​തെ ന​ന്നാ​യി മി​ക്സ് ചെ​യ്യ​ണം. ബ്രൗ​ൺ ക​ള​റാ​യി വ​രു​േ​മ്പാ​ൾ ചെ​റു​താ​യി അ​രി​ഞ്ഞ ഡ്രൈ ​ഫ്രൂ​ട്​​സിന്‍റെ പ​കു​തി​യും കേ​വ്ട എ​സ​ൻ​സും ചേ​ർ​ത്ത് വീ​ണ്ടും ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. ച​ട്ടി​യി​ൽ​നി​ന്ന്​ ഇ​ള​കിവ​രു​ന്ന പാ​ക​മാ​കു​മ്പോ​ൾ നെ​യ്യ്​ പു​ര​ട്ടി​യ ട്രേ​യി​ൽ ഒ​ഴി​ച്ച് ബാ​ക്കി ഡ്രൈഫ്രൂ​ട്സ് മേ​ലെ വി​ത​റി ത​ണു​ക്കു​മ്പോ​ൾ ക​ട്ട് ചെ​യ്ത് വി​ള​മ്പാം.

2. വെജിറ്റബ്ള്‍ ഫിംഗേര്‍സ്

finger

ചേരുവകള്‍: 

  • കോ​ൺ, കാ​ര​റ്റ്, ഗ്രീൻപീസ്​ ഉ​പ്പും മ​ഞ്ഞ​ൾ​പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ച്ച​ത്- ഒ​രു ക​പ്പ്
  • മ​ല്ലി​യി​ല അ​രി​ഞ്ഞ​ത്- 1 ടേ​ബ്​​ൾ സ്പൂ​ൺ 
  • ഉ​ള്ളി പൊ​ടി​യാ​യി അ​രി​ഞ്ഞ​ത്- ഒരെണ്ണം
  • മ​ധു​ര​ക്കി​ഴ​ങ്ങ് വേ​വി​ച്ച്, തൊ​ലി​ക​ള​ഞ്ഞ്​ ഉ​ട​ച്ച​ത്-ഒ​രെ​ണ്ണം
  • ഗ​രം മ​സാ​ല​പ്പൊ​ടി -അ​ര ടീ​സ്പൂ​ൺ
  • ചു​വ​ന്ന മു​ള​കുപൊ​ടി -1 ടീ​സ്പൂ​ൺ
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • മോ​സറെ​ല്ല ചീ​സ് ഗ്രേ​റ്റ്‌ ​െചയ്​​ത​ത്- കാ​ൽ ക​പ്പ്
  • ഫ്ര​ഷ് ബ്രെ​ഡ് പൊ​ടി- ആ​വ​ശ്യ​ത്തി​ന്
  • മൈ​ദ- 2-3 ടേ​ബ്​​ൾ സ്പൂ​ൺ                 
  • എ​ണ്ണ- ആ​വ​ശ്യ​ത്തി​ന്
  • കു​രു​മു​ള​കു പൊ​ടി- 2 ടീ​സ്പൂ​ൺ

തയാറാക്കുന്ന വിധം:

ആ​ദ്യം കോ​ൺ, കാ​ര​റ്റ്, ഗ്രീൻപീസ്, മ​ല്ലി​യി​ല, ഉ​ള്ളി, ഗ​രം മ​സാ​ല​പ്പൊ​ടി, മു​ള​കു​പൊ​ടി, ഉ​പ്പ്, മോ​സ​റെല്ല ചീ​സ് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക.
വേ​വി​ച്ച് ഉ​ട​ച്ച മ​ധു​ര​ക്കി​ഴ​ങ്ങി​ൽ ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, കു​രു​മു​ള​കു പൊ​ടി ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ച് ചെ​റി​യ ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി നീ​ള​ത്തി​ൽ പ​ര​ത്തി ത​യാ​റാ​ക്കിെവ​ച്ച വെ​ജി​റ്റ​ബ്​​ൾ മി​ശ്രി​തം കു​റേ​ശ്ശ​യാ​യി വെ​ച്ച് നീ​ള​ത്തി​ൽ ഉ​രു​ട്ടിയെടു​ക്കു​ക. ഇ​തി​നെ ന​ന്നാ​യി അ​ടി​ച്ചുവെ​ച്ച മു​ട്ട​യി​ൽ മു​ക്കി ​െബ്ര​ഡ് പൊ​ടി​യി​ൽ പൊ​തി​ഞ്ഞ് ചൂ​ടാ​യ എ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ത്ത്​ ചൂ​ടോ​ടെ സോ​സി​നൊ​പ്പം വി​ള​മ്പാം.

3. മധുരക്കിഴങ്ങ് ചീസ് ബാള്‍

madhura-kihazng

ചേരുവകള്‍: 

  • മ​ധു​ര​ക്കി​ഴ​ങ്ങ് ഗ്രേ​റ്റ്‌ ചെ​യ്​​ത​ത് - ഒ​രെ​ണ്ണം വ​ലു​ത്
  • മു​ട്ട -1
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്                                    
  • ചീ​സ് ഗ്രേ​റ്റ്‌ ചെ​യ്​​ത​ത്- 1 ക​പ്പ്
  • ഇ​ഞ്ചി, പ​ച്ച​മു​ള​ക് പേ​സ്​​റ്റ്​ -1 ടീ​സ്പൂ​ൺ
  • കോ​ൺ​ഫ്ല​വ​ർ -1/4 ക​പ്പ് (ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ചേ​ർ​ക്കാം)
  • കു​രു​മു​ള​കു പൊ​ടി -1 ടീ​സ്പൂ​ൺ
  • എ​ണ്ണ -ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം:

ചീ​സ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ചേ​രു​വ​ക​ളും ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ച്  ചെ​റി​യ ഉ​രു​ള​ക​ളാ​ക്കു​ക. കൈ​കൊ​ണ്ട് ഒ​ന്ന് അ​മ​ർ​ത്തി ചീ​സ്  വെ​ച്ച് വീ​ണ്ടും ഉ​രു​ള​ക​ളാ​ക്കി​എ​ണ്ണ​യി​ൽ വ​റു​ത്ത് ചൂ​ടോ​ടെ ത​ക്കാ​ളി സോ​സി​നൊ​പ്പ​മോ മ​യോ​ണൈ​സി​നൊ​പ്പ​മോ വി​ള​മ്പാം.  

4. പുളി മിഠായി

puli-mittayi

ചേരുവകള്‍: 

  • പ​ഴു​ത്ത പു​ളി- 250 ഗ്രാം
  • ​ശ​ർ​ക്ക​ര പൊ​ടി​ച്ച​ത്- 250 ഗ്രാം
  • മു​ള​കു​പൊ​ടി- ഒന്നര ടീ​സ്പൂ​ൺ
  • ഉ​പ്പ്- 1 ടീ​സ്പൂ​ൺ
  •  പൊ​ടി​ച്ച​ പ​ഞ്ച​സാ​ര - ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം:

കു​രു​ക​ള​ഞ്ഞ പു​ളി മി​ക്സി​യി​ൽ അ​ര​ച്ചുവെ​ക്കു​ക. ഒ​രു നോ​ൺ​സ്​​റ്റി​ക് പാ​ത്ര​ത്തി​ൽ ശ​ർ​ക്ക​ര പൊ​ടി​ച്ച​ത് ര​ണ്ട് ടേ​ബ്​​ൾ സ്പൂ​ൺ വെ​ള്ള​മൊ​ഴി​ച്ച് ഉ​രു​ക്കി എ​ടു​ത്ത ​േശ​ഷം ഇ​തി​ലേ​ക്ക്​ അ​ര​ച്ചുെവ​ച്ച പു​ളി ചേ​ർ​ക്ക​ണം. ന​ന്നാ​യി മി​ക്സ് ആ​യി വ​രു​മ്പോ​ൾ മു​ള​കുപൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് ച​ട്ടി​യി​ൽനി​ന്ന് ഇ​ള​കിവ​രു​ന്ന പാ​ക​മാ​കു​മ്പോ​ൾ തീ ​ഓ​ഫ് ചെ​യ്യു​ക.  മി​ശ്രി​തം ത​ണു​ത്തു ക​ഴി​ഞ്ഞാ​ൽ ചെ​റി​യ ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി പ​ഞ്ച​സാ​ര​പ്പൊ​ടി​യി​ൽ ഉ​രു​ട്ടി​യെ​ടു​ക്കു​ക. പു​ളി മി​ഠാ​യി റെ​ഡി.

തയാറാക്കിയത്: റഹന ഖലീല്‍, കാസർകോട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsEvening snackssnaksLifestyle News
News Summary - Evening Snacks -Lifestyle News
Next Story