ബ്രെഡ് പിസ
text_fieldsചേരുവകൾ:
- െബ്രഡ്-8
- ചിക്കൻ-100 ഗ്രാം
- മോസോറല്ല ചീസ്-ആവശ്യത്തിന്
- പിസ സോസ്-ആവശ്യത്തിന്
- കാബേജ്-കാൽ കപ്പ്
- കാരറ്റ്-കാൽ കപ്പ്
- സവാള-കാൽ കപ്പ്
- കാപ്സിക്കം-കാൽ കപ്പ്
- തക്കാളി-കാൽ കപ്പ്
- കുരുമുളക് പൊടി-അര ടീസ്പൂൺ
- മുളകുപൊടി-അര ടീസ്പൂൺ
- മഞ്ഞൾപൊടി-കാൽ ടീസ്പൂൺ
- ഉപ്പ്-ആവശ്യത്തിന്
- ബട്ടർ-2 ടീസ്പൂൺ
- എണ്ണ-2 ടീസ്പൂൺ
തയാറാക്കുന്ന വിധം:
വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചശേഷം ഉപ്പും മുളകും മഞ്ഞൾപൊടിയും ചേർത്ത് മിക്സ് ചെയ്തു ഫ്രൈ ചെയ്തെടുക്കണം. ഇനി ബട്ടർ പുരട്ടിയ പാനിൽ െബ്രഡ് ടോസ്റ്റ് ചെയ്തുവെക്കണം. അരിഞ്ഞെടുത്ത വെജിറ്റബ്ൾസ് എല്ലാം ഉപ്പും കുരുമുളകും ചേർത്ത് മിക്സ് ചെയ്യണം. അതിനുശേഷം ടോസ്റ്റ്ചെയ്ത് വെച്ചിരിക്കുന്ന െബ്രഡിൽ കുറച്ചു പിസ സോസ് സ്പ്രെഡ് ചെയ്തശേഷം അതിനു മുകളിൽ കുറച്ചു ഗ്രേറ്റഡ് ചീസ് ഇട്ടതിന് മുകളിൽ അരിഞ്ഞെടുത്ത് വെച്ചിരിക്കുന്ന വെജിറ്റബ്ൾ നിരത്തി അതിനുമുകളിൽ വീണ്ടും ചീസ് ഇടുക. ഏറ്റവും മുകളിൽ ഫ്രൈ ചെയ്ത ചിക്കൻ പീസ് നിരത്തുക. ഇത്രയും പൂർത്തിയായാൽ ഓരോ ബ്രെഡും എടുത്തു പാനിലോ ഒാവനിലോ വെച്ച് ചെറുതീയിൽ കുറച്ചു സമയം വേവിക്കണം. ഇതോടെ ചീസ് ഒക്കെ അലിഞ്ഞുചേരും. അതിനുശേഷം ചൂടോടെ സെർവ് ചെയ്യാം.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
