ഇളനീർ-ബീറ്റ്റൂട്ട് പന്നാ കോട്ട

11:26 AM
01/12/2018
Elaneer-Beetroot-Panna-cotta

ആവശ്യമുള്ള സാധനങ്ങൾ:

  • കരിക്ക് - 2 എണ്ണം 
  • ബീറ്റ്റൂട്ട് - 1 എണ്ണം
  • പാല് - 2 കപ്പ് 
  • പഞ്ചസാര - ആവശ്യത്തിന് 
  • മിൽക് മൈട്  - 1/2 കപ്പ് 
  • ജലാറ്റിൻ - 3 ടേബിൾ സ്പൂൺ
  • വാനില എസൻസ് - ആവശ്യത്തിന്

തയാറാക്കുന്നവിധം:  

ഇളനീർ കാമ്പ്, ഇളനീർ  വെള്ളം, പാൽ, മിൽക് മൈട്, പഞ്ചസാര എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇത് രണ്ട് പാത്രങ്ങളിലായി തുല്യ അളവിൽ ഒഴിച്ചു മാറ്റിവെക്കുക. കുറച്ചു വെള്ളത്തിൽ ബീറ്റ്റൂട്ട് അരിഞ്ഞത് ചേർത്ത് നന്നായി തിളപ്പിച്ച്‌ അതിന്‍റെ നീര് ഇളനീർ ജ്യൂസിൽ ചേർക്കുക. 

Elaneer-Beetroot-Panna-cotta
ജലാറ്റിൻ 10 മിനിട്ട് 1/4 കപ്പ് വെള്ളത്തിൽ ഇട്ടുവെച്ച ശേഷം ഡബിൾ ബോയിൽ ചെയ്ത് ഉരുക്കി എടുക്കുക. ആദ്യം ഇളനീർ കൂട്ടിലേക്ക് പകുതി ജലാറ്റിൻ ചേർത്ത് നന്നായി ഇളക്കുക. ഇത് ഗ്ലാസുകളിൽ പകർന്ന് തണുക്കാൻ വെക്കുക.
 
തണുത്തതിന് ശേഷം ബീറ്റ്റൂട്ട്  കൂട്ടിലേക്ക് ജലാറ്റിൻ ചേർത്ത് ഇളക്കിയെടുത്ത് അതിന് മുകളിൽ ഒഴിച്ചു തണുപ്പിച്ചെടുക്കുക. ശേഷം മുകളിൽ ഐസ്ക്രീം, ചെറി എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാവുന്നതാണ്. 

തയാറാക്കിയത്: ഷൈമ വി.എം.

Loading...
COMMENTS