മു​ട്ട ഫ്രൈ​ഡ് റൈ​സ്

21:23 PM
10/11/2018
egg-Fried-Rice

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ: 

  • വേ​വി​ച്ച ചോ​റ് – 2 ക​പ്പ്‌
  • മു​ട്ട -6
  • സ​വാ​ള – 1
  • ഗ്രീ​ൻ​പീ​സ് വേ​വി​ച്ച​ത് – കാ​ല്‍ ക​പ്പ്‌ 
  • കാ​ര​റ്റ്‌ – കാ​ല്‍ ക​പ്പ്‌ അ​രി​ഞ്ഞ​ത്‌
  • ഇ​ഞ്ചി – ഒ​രു ചെ​റി​യ ക​ഷ​ണം (ചെ​റു​താ​യി അ​രി​ഞ്ഞ​ത്‌)
  • വെ​ളു​ത്തു​ള്ളി – 3 അ​ല്ലി (ചെ​റു​താ​യി അ​രി​ഞ്ഞ​ത്‌)
  • പ​ച്ച​മു​ള​ക് – 4 എണ്ണം (ചെ​റു​താ​യി അ​രി​ഞ്ഞ​ത്‌)
  • മ​ഞ്ഞ​ള്‍പ്പൊ​ടി – കാ​ല്‍ ടി ​സ്പൂ​ണ്‍
  • ക​ശ്മീ​രി ചി​ല്ലി പൌ​ഡ​ര്‍ – 1 ടി ​സ്പൂ​ണ്‍
  • ഗ​രം​മ​സാ​ല​പ്പൊ​ടി – അ​ര സ്പൂ​ണ്‍
  • സോ​യ സോ​സ് – അ​ര ടി ​സ്പൂ​ണ്‍ (ആ​വ​ശ്യ​മെ​ങ്കി​ല്‍)
  • എ​ണ്ണ – 3 ടേ​ബി​ള്‍സ്പൂ​ണ്‍
  • മ​ല്ലി​യി​ല അ​രി​ഞ്ഞ​ത്‌ – ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം: 

  1. ജീ​ര റൈ​സ് അ​ല്ലെ​ങ്കി​ൽ ബ​സ്മ​തി റൈ​സ്, ഒ​രു ചെ​റി​യ ക​ഷ​ണം പ​ട്ട, ഒ​രു ഏ​ല​ക്ക, ര​ണ്ടു ഗ്രാ​മ്പൂ,ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്  ഇ​വ ചേ​ര്‍ത്ത് കു​ഴ​ഞ്ഞു പോ​കാ​തെ വേ​വി​ച്ച് ത​ണു​ക്കാ​ന്‍ മാ​റ്റി വെ​ക്കു​ക.
  2. ചു​വ​ടു ക​ട്ടി​യു​ള്ള ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കു​ക.
  3. വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും ഇ​ട്ട് വ​ഴ​റ്റു​ക.
  4. വെ​ളു​ത്തു​ള്ളി​യു​ടെ മ​ണം വ​ന്നു തു​ട​ങ്ങു​മ്പോ​ള്‍, സ​വാ​ള ന​ല്ല ഗോ​ള്‍ഡ​ന്‍ ബ്രൗ​ണ്‍ ആ​കു​ന്ന​തു​വ​രെ വ​ഴ​റ്റു​ക.
  5. മ​ഞ്ഞ​ള്‍പ്പൊ​ടി, ഗ​രം​മ​സാ​ല​പ്പൊ​ടി.​ മു​ള​ക്പൊ​ടി ഇ​വ ഇ​ട്ട് ഇ​ള​ക്കു​ക.
  6. അ​ടി​ച്ചെ​ടു​ത്ത മു​ട്ട ഒ​ഴി​ച്ചു ന​ന്നാ​യി ഇ​ള​ക്കി   തോ​ര​ന്‍ പ​രു​വ​ത്തി​ലാ​ക്കു​ക.​
  7. ഗ്രീ​ൻ​പീ​സ്, കാ​ര​റ്റ്‌ എ​ന്നി​വ ചേ​ര്‍ക്കു​ക. ര​ണ്ടു മി​നി​റ്റ് ഇ​ള​ക്കി കൊ​ടു​ക്കു​ക.
  8. ഇ​പ്പോ​ള്‍ പാ​നി​ലു​ള്ള സാ​ധ​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ കു​റ​ച്ച് ഉ​പ്പ് ചേ​ര്‍ക്കു​ക. 
  9. സോ​യ സോ​സ് ആ​വ​ശ്യ​മെ​ങ്കി​ല്‍ ഈ ​ഘ​ട്ട​ത്തി​ല്‍ ചേ​ര്‍ത്ത് ഇ​ള​ക്കു​ക.
  10. ഈ ​കൂ​ട്ടി​ലേ​ക്ക് നേ​ര​ത്തേ വേ​വി​ച്ചു ​െവ​ച്ചി​രി​ക്കു​ന്ന ചോ​റ് ചേ​ര്‍ത്ത് ഇ​ള​ക്കി, മൂ​ന്ന് മി​നി​റ്റ് തീ ​കു​റ​ച്ചു അ​ട​ച്ചു വ​ച്ച് വേ​വി​ക്കു​ക.
  11. തീ ​അ​ണ​ച്ച് മ​ല്ലി​യി​ല കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു ചൂ​ടോ​ടു​കൂ​ടി ക​ഴി​ക്കു​ക.

തയാറാക്കിയത്: അ​ജി​നാ​ഫ റി​യാ​ദ് കാ​യം​കു​ളം

Loading...
COMMENTS