കിടുക്കൻ മുട്ട കട് ലറ്റ്

12:35 PM
21/06/2019
Egg-Cutlet

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ: 

  • മു​ട്ട - അഞ്ച്​ എ​ണ്ണം
  • സ​വോ​ള - രണ്ട്​ (ചെ​റു​താ​യി അ​രി​ഞ്ഞ​ത്‌)
  • ഉ​രു​ള​ക്കി​ഴ​ങ്ങ്‌ - 250 ഗ്രാം( ​വേ​വി​ച്ച്‌ പൊ​ടി​ച്ച​ത്‌)
  • പ​ച്ച​മു​ള​ക്‌ - ആറ്​ എ​ണ്ണം (ചെ​റു​താ​യി അ​രി​ഞ്ഞ​ത്‌)
  • മ​ഞ്ഞ​ള്‍പ്പൊ​ടി - കു​റ​ച്ച്‌
  • മു​ള​കു​പൊ​ടി - ഒരു ടീ​സ്പൂ​ൺ
  • ഗ​രം​മ​സാ​ല​പ്പൊ​ടി - കാ​ൽ ടീ​സ്പൂ​ൺ
  • മ​ല്ലി​പ്പൊ​ടി - കാ​ൽ ടീ​സ്പൂ​ൺ
  • മു​ട്ട - ഒ​ന്ന്‌ (ന​ന്നാ​യി പ​ത​ച്ച​ത്‌)
  • ബ്ര​ഡ്‌ പൊ​ടി​ച്ച​ത്‌ - കു​റ​ച്ച്‌
  • മ​ല്ലിയി​ല /ക​റി​വേ​പ്പി​ല - (ചെ​റു​താ​യി അ​രി​ഞ്ഞ​ത്‌)​ആ​വ​ശ്യ​ത്തി​ന്‌
  • എ​ണ്ണ - ക​ട്‌​ല​റ്റ്‌ പൊ​രി​ച്ചെ​ടു​ക്കാ​ന്‍ വേ​ണ്ട​ത്ര​യും

ത​യാ​റാ​ക്കു​ന്ന വി​ധം:

മു​ട്ട പു​ഴു​ങ്ങി ചെ​റു​താ​യി​ട്ട് അ​രി​ഞ്ഞുവെ​ക്കു​ക.​ ചു​വ​ട്‌ ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ല്‍ എ​ണ്ണ ന​ന്നാ​യി ചൂ​ടാ​ക്കു​ക. ഇ​തി​നൊ​പ്പം അ​രി​ഞ്ഞു​വെ​ച്ച ഉ​ള്ളി ചേ​ര്‍ത്ത്‌ ഇ​ള​ക്കു​ക. ഒ​പ്പം പ​ച്ച​മു​ള​ക്‌, ക​റി​വേ​പ്പി​ല എ​ന്നി​വ​യും ചേ​ര്‍ത്തി​ള​ക്കു​ക.

ന​ന്നാ​യി വ​ഴ​റ്റി​യ​ശേ​ഷം ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​റ്റ്​ ചേ​ർ​ത്തു വ​ഴ​റ്റി പ​ച്ച​മ​ണം മാ​റു​മ്പോ​ൾ  മു​ള​കു​പൊ​ടി മ​ഞ്ഞ​ൾ​പ്പൊ​ടി, ഗ​രം​മ​സാ​ല, മ​ല്ലി​പ്പൊ​ടി, പൊ​ടി​ച്ച​ത് എ​ന്നി​വ ചേ​ർ​ത്ത് പ​ച്ച​മ​ണം മാ​റു​ന്ന​തു വ​രെ ചെ​റി​യ തീ​യി​ൽ വാ​ട്ടു​ക. ഇ​തി​ലേ​ക്ക്‌ ത​യാ​റാ​ക്കി ​െവ​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ്‌ പൊ​ടി​യും മു​ട്ട​യും ചേ​ര്‍ക്കു​ക.

ഇ​വ ന​ന്നാ​യി കു​ഴ​ച്ച​ശേ​ഷം ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി കൈ​വെ​ള്ള​യി​ല്‍ ​െവ​ച്ച്‌ അ​ൽപം ക​ട്ടി​യി​ല്‍ ഒ​രേ ആ​കൃ​തി​യി​ല്‍ പ​ര​ത്തി​യെ​ടു​ക്കു​ക. ഇ​ത്‌ അ​ടി​ച്ചുെവ​ച്ച മു​ട്ട​യി​ല്‍ മു​ക്കി​യ​ശേ​ഷം ബ്ര​ഡ്‌ പൊ​ടി​യി​ല്‍ വെ​ച്ച്‌ ഉ​രു​ട്ടി​യെ​ടു​ക്കു​ക (ഇ​ത് അ​ര മ​ണി​ക്കൂ​ർ ഫ്രീ​സ​റി​ൽ​ വെ​ച്ചാ​ൽ ന​ന്നാ​യി​രി​ക്കും)​പി​ന്നീ​ട്‌  ചൂ​ടാ​യ എ​ണ്ണ​യി​ലി​ട്ട്‌ ന​ന്നാ​യി ചു​മ​ക്കു​ന്ന​തു​വ​രെ വ​റു​ത്തെ​ടു​ക്കു​ക.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്

Loading...
COMMENTS