ഈ​ന്ത​പ്പ​ഴ കേ​ക്ക്

12:20 PM
10/03/2018
datet-cake

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍:

  • കു​രു ക​ള​ഞ്ഞ ഈ​ന്ത​പ്പ​ഴം -20 എ​ണ്ണം
  • അ​ണ്ടി​പ്പ​രി​പ്പ് അ​ല്ലെ​ങ്കി​ൽ ബ​ദാം -കാ​ല്‍ ക​പ്പ്
  • മൈ​ദ -ഒ​ന്നേ​കാ​ല്‍ ക​പ്പ്
  • ബ​ട്ട​ര്‍ -125 ഗ്രാം
  • ​മി​ല്‍ക്ക് മെ​യ്ഡ് - 400 ഗ്രാം
  • ​പ​ഞ്ച​സാ​ര - 2 ടീ​സ്പൂ​ൺ
  • മു​ട്ട - ഒ​രെ​ണ്ണം
  • സോ​ഡ പൗ​ഡ​ര്‍ -1 ടീ​സ്പൂ​ണ്‍
  • ബേ​ക്കിങ്​ പൗ​ഡ​ര്‍ -1 ടീ​സ്പൂ​ൺ
  • വാ​നി​ല എ​സന്‍സ് -1 ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം:
ഒ​രു ബൗ​ളിൽ വെ​ണ്ണ​യും പ​ഞ്ച​സാ​ര​യും ചേ​ര്‍ത്ത​ടി​ച്ച്​ മ​യം വ​രു​ത്തു​ക.​ ഇ​തി​ല്‍ മു​ട്ട​യും ചേ​ർ​ത്ത​ടി​ക്കു​ക. ഈ​ന്ത​പ്പ​ഴം അ​ൽപം വെ​ള്ള​ത്തി​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ കു​തി​ര്‍ത്തുവെക്കു​ക.​ അ​തി​നു ശേ​ഷം മി​ക്‌​സി​യി​ല്‍ ചെ​റു​താ​യി അ​ര​ച്ചെ​ടു​ക്കു​ക (അ​ല്ലെ​ങ്കി​ൽ ചെ​റു​താ​യി അ​രി​ഞ്ഞു ചേ​ർ​ക്കാം). മൈ​ദ​യും ബേ​ക്കി​ങ് പൗ​ഡ​റും സോ​ഡ പൊ​ടി​യും കൂ​ട്ടി യോ​ജി​പ്പി​ച്ചു ന​ന്നാ​യി അ​രി​പ്പ​യി​ൽ ഇ​ട​ഞ്ഞു​െവക്കു​ക. ഇ​തി​ലേ​ക്ക് അ​ര​ച്ചു​​െവ​ച്ച ഈ​ന്ത​പ്പ​ഴ​വും മി​ല്‍ക്ക്​മെയ്​​ഡും നേ​ര​ത്തേ ത​യാറാ​ക്കി​യ മി​ശ്രി​ത​വും ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക.

dates-cake

വാ​നി​ല എ​സ​ന്‍സ് ഈ ​കൂ​ട്ടി​ലേ​ക്ക് ചേ​ര്‍ക്കു​ക. അ​വ​സാ​ന​മാ​യി ചെ​റു​താ​യി പൊ​ടി​ച്ച ബ​ദാ​മോ അ​ണ്ടി​പ്പ​രി​പ്പോ ചേ​ര്‍ക്കു​ക. ബ​ട്ട​ര്‍ പു​ര​ട്ടി മ​യ​പ്പെ​ടു​ത്തി​യ ബേ​ക്കിങ്​ ട്രേ​യി​ലേ​ക്ക് കൂ​ട്ട് പ​ക​രു​ക. പ്രീ ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ല്‍ 180 ഡി​ഗ്രി സെ​ല്‍ഷ്യ​സി​ല്‍ 30-40 മി​നി​റ്റ് ബേ​ക്ക്‌ ചെ​യ്യു​ക. ഓ​വ​നി​ല്‍നി​ന്ന്​ എ​ടു​ത്തു ത​ണു​ത്ത ശേ​ഷം ട്രേ​യി​ല്‍നി​ന്ന്​ ഇ​ള​ക്കി മു​റി​ച്ച്​ ഉ​പ​യോ​ഗി​ക്കാം.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്, കാ​യം​കു​ളം.

COMMENTS