ക്രീം ചിക്കന്‍ സൂപ്പ്

09:25 AM
06/01/2018
Creamy-Chicken soup

ചേരുവകള്‍: 

  • വെണ്ണ - ഒരു ടേബ്ള്‍ സ്പൂണ്‍
  • മൈദ - ഒരു ടേബ്ള്‍ സ്പൂണ്‍
  • പാല്‍ -രണ്ട് കപ്പ്
  • പഞ്ചസാര - ഒരു ടേബ്ള്‍ സ്പൂണ്‍
  • ചിക്കന്‍ വേവിച്ച് ചെറുതായി അരിഞ്ഞത് -ഒരു കപ്പ്
  • ഉപ്പ് - അര ടീസ്പൂണ്‍
  • കുരുമുളകുപൊടി - അര ടീസ്പൂണ്‍
  • വെളുത്തുള്ളി - രണ്ട് അല്ലി

തയാറാക്കുന്ന വിധം:

പാനില്‍ വെണ്ണ ഉരുക്കുക. മൈദ അല്‍പാല്‍പമായി ഇട്ട് വെണ്ണയുമായി യോജിപ്പിക്കുക. വെണ്ണ-മൈദ മിശ്രിതം പേസ്റ്റ് പരുവമാകുമ്പോള്‍ പാല്‍ ഒഴിച്ച് നന്നായി ഇളക്കുക. പാല്‍ തിളച്ച് കുറുകിവരുമ്പോള്‍ വേവിച്ച ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കാം. ഉപ്പും കുരുമുളകുപൊടിയും വെളുത്തുള്ളിയും ചേര്‍ത്ത് 5-10 മിനിറ്റ് ചെറുതീയില്‍ വെക്കുക. ഗാര്‍ലിക് ബ്രഡോ ഫ്രൈഡ് ബ്രഡ് ക്യൂബ്സോ ഇട്ട് വിളമ്പാം.

COMMENTS