മൈദയില്ലാത്ത കോൺഫ്ലോർ സ്പോഞ്ച് കേക്ക്

15:36 PM
27/09/2019
Corn Flour Sponge Cake

മൈദ ഇല്ലെങ്കിലും ഇനി നമുക്ക് കേക്കുണ്ടാക്കാം. അതുപോലെ കുട്ടികൾക്ക് ധൈര്യമായി കൊടുക്കാൻ പറ്റിയതുമാണ് ഈ കോൺഫ്ലോർ സ്പോഞ്ച് കേക്ക്. വെറും മൂന്നു സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എങ്ങനെ ഒരു കേക്ക് തയാറാക്കാമെന്ന് നോക്കാം.  

ആവശ്യമുള്ള സാധനങ്ങൾ: 

  • മുട്ട - 3 എണ്ണം 
  • കോൺഫ്ലോർ - 3/4 കപ്പ്
  • പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്
  • ബേക്കിങ് പൗഡർ -1/4 ടീസ്പൂൺ (അവശ്യമെങ്കിൽ മാത്രം)

തയ്യാറാക്കുന്ന വിധം: 

ആദ്യമേ കേക്ക് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന കുക്കർ അല്ലെങ്കിൽ ഓവൻ പ്രീ ഹീറ്റ് ചെയ്‌ത് വെക്കേണ്ടതാണ്. ഇനി ഒരു ബൗൾ  എടുത്ത് മൂന്ന് മുട്ടയും കുറച്ച് വാനില എസൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്തു പതപ്പിച്ചെടുക്കുക. അതിലേക്ക് പഞ്ചസാര  പൊടിച്ചത് കുറേശെയായി ഇട്ട് വീണ്ടും ബീറ്റ് ചെയ്യണം. 

ഇനി കോൺഫ്ലോർ, ബേക്കിങ് പൗഡർ എന്നിവ രണ്ടുതവണ തരിച്ചെടുത്ത്  ബീറ്റ് ചെയ്തവയിലേക്ക് ചേർത്ത് ഒരു സ്പാച്ചുലയോ മരത്തവിയോ ഉപയോഗിച്ച് പതുക്കെ മിക്സ്‌ ചെയ്യണം. ഇത് അൽപം ബട്ടർ തടവിയ കേക്ക് ടിന്നിലേക്ക് ഒഴിച്ച് കുക്കറിൽ 25 മിനിട്ട് ബേക് ചെയ്യുക. തണുത്തതിന് ശേഷം കക്ഷണങ്ങളായി മുറിച്ച കേക്കിന്‍റെ മുകളിൽ പൊടിച്ച പഞ്ചസാര വിതറി ചെറിപഴം വെച്ച് അലങ്കരിക്കാം. നല്ലൊരു ടീ കേക്ക് ആയിട്ട് ഉപയോഗിക്കാം.

തയാറാക്കിയത്: ഷൈമ വി.എം.
 

Loading...
COMMENTS