തേങ്ങാപാൽ പുഡ്ഡിങ്

08:37 AM
09/05/2017

ഇത് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു രുചികരമായ പുഡ്ഡിങ് ആണ്. ഒഴിവു ദിവസങ്ങളിലെ ഒത്തുചേരലുകൾക്ക് മധുരം പകരാൻ അധികം ബുദ്ധിമുട്ടാതെ ബാച്ചിലേഴ്​സിന്​ പെട്ടെന്ന് തയാറാക്കാം.

ചേരുവകൾ:

  • തേങ്ങാപാൽ -ഒരു കപ്പ്
  • പാൽ -ഒരു കപ്പ്
  • ചൈനാ ഗ്രാസ് -5 ഗ്രാം.
  • പഞ്ചസാര -5 ടേബ്ൾ സ്പൂൺ
  • കണ്ടെൻസ്‌ഡ് മിൽക്ക് -3 ടേബ്ൾ സ്പൂൺ (ഓപ്‌ഷണൽ)

തയാറാക്കേണ്ടവിധം:

അര മുറി തേങ്ങാ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച്, ഒരു കപ്പ് തേങ്ങാപാൽ എടുക്കുക. ടിന്നിൽ ലഭിക്കുന്ന തേങ്ങാപ്പാലും ഉപയോഗിക്കാം. ചൈനാ ഗ്രാസ് കുറച്ച് നേരം അൽപം വെള്ളത്തിൽ കുതിർത്ത ശേഷം ചെറു തീയിൽ വെച്ചുരുക്കുക. ഒരു പാനിൽ പാൽ നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ പഞ്ചസാരയും കണ്ടെൻസ്‌ഡ് മിൽക്കും ചേർത്ത് തീ ഓഫ് ചെയ്യുക. ഇതിലേക്ക് ഉരുക്കിയ ചൈന ഗ്രാസും തേങ്ങാപ്പാലും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം പുഡ്ഡിങ് ട്രേയിലൊഴിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക. നട്ട്സ് കരമെലിസ് ചെയ്ത പൊടിച്ച ശേഷം പുഡ്ഡിങ്ങിന്‍റെ മുകളിൽ വിതറി അലങ്കരിക്കാം. അല്ലെങ്കിൽ  കടലമിട്ടായി (പീനട്ട് ചിക്കി) പൊടിച്ച് വിതറി കൊടുക്കാം.

തയാറാക്കിയത്: ഷഹന ഇല്ല്യാസ്​

 

Loading...
COMMENTS