കോക്കനട്ട്​ മിൽക്ക് പുഡിങ്​

11:52 AM
08/06/2018
ചേരുവകൾ:
  • തേങ്ങാപാൽ - അരകപ്പ്
  • കണ്ടെൻസ്​ഡ്​ മിൽക്ക് - ഒരു കപ്പ്
  • ഫ്രഷ് ക്രീം -അര കപ്പ് 
  • കശുവണ്ടി - 20 എണ്ണം
  • ബദാം - 20 എണ്ണം
  • ചൈന ഗ്രാസ് 10 
  • പഞ്ചസാര -  ആവശ്യത്തിന് 
  • ബേസിൽ സീഡ് (കസ്​കസ്) - അൽപം
  • ഡെസിക്കേറ്റഡ്  കോക്കനറ്റ് - അൽപം
  • ചെറി- അൽപം  

തയാറാക്കുന്ന വിധം:
ബദാം കുതിർത്ത്​  തൊലി കളഞ്ഞു വെക്കുക. കശുവണ്ടിയും കുതിർത്തു വെക്കുക. തേങ്ങാപാൽ കണ്ടെൻസ്ഡ്തേ മിൽക്ക് എന്നിവ നന്നായി മിക്​സ്​ ചെയ്യുക. അതിലേക്ക് ഫ്രഷ് ക്രീം ബദാം കശുവണ്ടി എന്നിവ ചെറുതായി നുറുക്കിയതും ചേർത്തിളക്കുക. ചൈന ഗ്രാസ് കുതിർത്തതും പഞ്ചസാരയും നന്നായി യോജിപ്പിച്ചു പുഡിങ്​ മിശ്രിതത്തിലേക്ക് ചേർത്തിളക്കുക. പാത്രത്തിലേക്ക് ഒഴിച്ച് സെറ്റാകാൻ ഫ്രിഡ്​ജിൽ വെക്കുക. അൽപ്പം കണ്ടെൻസ്​ഡ്​  മിൽക്കും ഡെസിക്കേറ്റഡ് കോക്കനറ്റും നന്നായി യോജിപ്പിച്ചു ചെറുതായി ഉരുട്ടിയതും, ചെറിയും, ബേസിൽ സീഡും, പുഡിങിന് മുകളിൽ അലങ്കരിക്കാം.

തയാറാക്കിയത്: ഷംസുദ്ദീന്‍ പെരുവാറ്റില്‍
 

Loading...
COMMENTS