Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകക്കയിറച്ചി തോടോടെ...

കക്കയിറച്ചി തോടോടെ വരട്ടിയത്

text_fields
bookmark_border
clam fry
cancel

ചേരുവകൾ: 

  1. കക്ക (എളബക്ക) -1 കിലോ, 
  2. സവാള -വലുത്​ രണ്ടെണ്ണം, 
  3. ഇഞ്ചി - ഒരു കഷ്​ണം 
  4. വെളുത്ത ഉള്ളി - എട്ട്​ അല്ലി, 
  5. പഞ്ചമുളക്​ -4 എണ്ണം 
  6. വഴുതിനങ്ങ - ഒന്ന്​ (150 ഗ്രാം) 
  7. ഉപ്പ്​, വെളിച്ചെണ്ണ -ആവശ്യത്തിന്​, 
  8. കടുക്​, ജീരകം - 1 ടീസ്​പൂൺ, 
  9. കായമുകള്​ -2 എണ്ണം, 
  10. മഞ്ഞൾപൊടി -ഒരു ചെറിയ സ്​പൂൺ
  11. മുളക്​പൊടി -2 സ്​പൂൺ 
  12. മല്ലിപൊടി - ഒന്നര സ്​പൂൺ 
  13. കുരുമുളക്​പൊടി -1 സ്​പൂൺ, 
  14. ഗരം മസലാപൊടി - 1 സ്​പൂൺ, 
  15. തേങ്ങ ചിരകിയത്​- ഒരു മുറി.

തയാറാക്കുന്നവിധം: 

ആദ്യം കക്ക നന്നായി കഴുകി തോട്​ തുറന്ന്​ ഇറച്ചി ഒരു തോടിലാക്കിവെക്കുക. ചീനചട്ടി ചൂടാക്കി കുറച്ച്​ വെളിച്ചെണ്ണ ഒഴിച്ച്​ കടുക്​ പൊട്ടിച്ച്​ ഇതിൽ ജീരകം, കറിവേപ്പില, കായമുകളക്​ ഇട്ട്​ വഴറ്റുക. പിന്നീട്​ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്​ ചേർത്ത്​ നന്നായി വഴറ്റണം. വഴന്നുവരു​േമ്പാൾ ചിരകിയ തേങ്ങ ചേർത്ത്​ മൂപ്പിക്കുക, ഇതിൽ മസാലപൊടികൾ ഒാരോന്നായി ചേർത്ത്​ വഴറ്റുക.

പൊടികളെല്ലാം മൂത്തമണം വരു​േമ്പാൾ ചെറുതായി അരിഞ്ഞ വഴുതനങ്ങ ചേർക്കുക, നന്നായി വഴന്നുവരു​േമ്പാൾ ഒരു​േതാടിലാക്കിയ കക്കയിറച്ച്​ ചേർത്ത്​ വഴക്കുക, ഇതിൽ ഒന്നര ഗ്ലാസ്​ വെള്ളവും ചേർത്ത്​ ഇളക്കി അഞ്ച്​ മിനുട്ട്​ അടച്ച്​ വേവിക്കുക, ഇടക്ക്​ അടപ്പ്​ തുറന്ന്​ ഇളക്കി കൊടുക്കണം. കുറച്ച്​ സമയം തുറന്ന്​ വേവിക്കുക, വെള്ളറ്റം വിറ്റ്​ വരട്ടിയെടുക്കുക, തീ ഒാഫാക്കി പച്ചവെളിച്ചെണ്ണയും കറിവേപ്പിലും ഇട്ട്​ അടച്ചുവെക്കുക.

(കക്ക ഒരു മണിക്കൂർ ​ഫ്രിഡ്​ജിൽ വെച്ച ശേഷം പുറത്തെടുത്ത്​ കഴുകി കുറച്ച്​ സമയം വെച്ചാൽ അതി​ന്‍റെ വായ തുറന്ന്​കിട്ടും. പെ​െട്ടന്ന്​ പച്ചയോടെ തോട്​ തുറക്കാൻ സാധിക്കും.)

തയാറാക്കിയത്: ലിനി ​സോളമൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodKakka Irachi VarattiyathuclamLifestyle News
News Summary - clam Kakka Irachi Thodode Varattiyathu -Lifestyle News
Next Story