തനി നാടൻ ചില്ലി ഇഡ്ഡലി
text_fieldsവീട്ടില്‍ ബ്രേക് ഫാസ്റ്റിനായി തയാറാക്കിയ ഇഡ്ഡലി ബാക്കിയാവുന്ന സമയത്ത് ഈ വിഭവം പ രീക്ഷിക്കാം. വെറും പത്തു മിനിറ്റുകൊണ്ട് ഇഡ്ഡലി ചില്ലി റെഡിയാക്കാം...
ചേരുവകള്‍:
- ഇഡ്ഡലി - ആറെണ്ണം
- എണ്ണ - രണ്ട് ടീസ്പൂണ്‍
- കടുക് - ഒരു ടീസ്പൂണ്‍
- സവാള - രണ്ടെണ്ണം (ചതുരത്തിൽ അരിഞ്ഞത്)
- പച്ചമുളക് - അഞ്ചെണ്ണം ചെറുതായി അരിഞ്ഞത്
- കറിവേപ്പില - ഒരു തണ്ട്
- തക്കാളി - ഒരെണ്ണം
- മുളകുപൊടി - ഒരു ടീസ്പൂൺ
- ചിക്കൻ മസാല - അര ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- മല്ലിയില - ആവശ്യമെങ്കില്‍ മാത്രം
തയാറാക്കുന്ന വിധം:
ഇഡ്ഡലി ചെറുതായി മുറിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം ചേര്‍ക്കുക. അതിലേക്ക് ഉള്ളിയും പച്ചമുളകും തക്കാളിയും, കറിവേപ്പിലയുമിട്ട് ഒന്നു രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേക്ക് ഉപ്പും മുളകുപൊടിയും ചിക്കൻ മസാലയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

മുറിച്ചുവെച്ച ഇഡ്ഡലി ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. മല്ലിയിലയും ചേര്‍ത്ത് വാങ്ങിവെക്കാം.
(കുട്ടികൾക്ക് വേണമെങ്കിൽ ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കാം)
തയാറാക്കിയത്: അജിനാഫ

