ചിക്കൻ ഹണീബി

08:44 AM
11/06/2018

ചേരുവകൾ:

 • ചിക്കൻ ​േബ്രാസ്ററ്  -150 ഗ്രാം
 • മല്ലി ഇല -ഒരു ടേബിൾ സ്​പൂൺ 
 • പൊതിനയില -ഒരു ടേബിൾ സ്​പൂൺ
 • സവാള -ഒന്ന്​ ചെറുത് 
 • ഇഞ്ചി -ഒരു ചെറിയ കഷ്​ണം 
 • വെളുത്തുള്ളി -മൂന്ന്​ അല്ലി 
 • പച്ചമുളക് -നാല്​ എണ്ണം 
 • കുരുമുളക് പൊടി -ഒരു ടീസ്‌പൂൺ 
 • ഗരം മസാല -അര ടീ സ്​പൂൺ 
 • ഉപ്പ് ആവശ്യത്തിന്
 • ഓയിൽ  പൊരിക്കാൻ -ആവശ്യത്തിന് 

തയ്യാറാകുന്നവിധം: 

ഒരു ജാറിൽ ഒന്ന്​ മുതൽ 10വരെ ഉള്ള സാധനങ്ങൾ അരച്ചെടുക്കുക ഈ മിശ്രിതം ഒരു പാത്രത്തിൽ മാറ്റിവെക്കുക അതിൽ  നിന്നും ഓരോ ചെറിയ ഉരുളകളാക്കി ഹണീബീയുടെ രൂപത്തിൽ ആക്കി എടുക്കുക (കുറച്ചു മൈദയും  ഉപ്പും മഞ്ഞളും ക്കൂട്ടി ചപ്പാത്തി മാവ് പോലെ കുഴച്ച് എടുക്കുക അത്‌ നന്നായി പരത്തി എടുത്തു ചെറുതായി മുറിച്ചു വെക്കുക ഇത് ഹണീബീയുടെ രൂപത്തിൽ  ചുറ്റി എടുക്കുക  പിന്നിട് ഫ്രൈ ചെയ്യുക. ചിക്കൻ  ഹണീബീ  തയ്യാർ. ഇത് ഒരു കബാബ് ആണ്.

തയാറാക്കിയത്: സുമി നാസര്‍ കൊട്ടാരത്തില്‍

Loading...
COMMENTS