ചിക്കൻ വൈറ്റ് സോസ് സാൻഡ്​വിച്ച്​ 

11:25 AM
12/06/2018
chicken-white-sauce-sandwich

തയാറാക്കുന്നവിധം:
എല്ലില്ലാത്ത ചിക്കൻ  250 ഗ്രാം മുറിച്ച്​ ഉപ്പുചേർത്ത്​  വേവിക്കുക. ഒരു പാനിൽ  ബട്ടർ ചേർത്ത്​  രണ്ട്​ സ്​പൂൺ മൈദാ ചേർത്ത്​ ചൂടാക്കി  അതിലേക്ക് പാൽ  ഒഴിച്ച്​ നന്നായി ഇളകി വൈറ്റ് സോസ് ഉണ്ടാക്കി മാറ്റിവെക്കുക, ഫ്രൈപാൻ ചൂടാക്കി അതിൽലേക്ക്  2 ടീസ്പൂൺ  ഓയിൽ ഒഴിച്ച അതിലേക്ക് ചെറുതാക്കി കട്ട്‌ ചെയ്ത സവാള  ഇട്ടു  വഴറ്റുക. ബ്രൗൺ ആവരുത്.

അതിൽ പച്ചമുളക് ഇഞ്ചി  വെളുത്തുള്ളി പേസ്​റ്റ്​ ചേർക്കുക. എരിവ് വേണ്ടവർക് പച്ചമുളക് കൂടുതൽ ചേർക്കാം. അതിലേക്ക്​ ഒരു  കാരറ്റ് ക്യാപ്​സിക്കം ചെറുതാക്കി ചേർത്ത്​ ഇളക്കി വേവിച്ച ചിക്കൻ ചേർക്കുക. എല്ലാം കൂടി ഇളകി അതിലേക്ക് വൈറ്റ് സോസ്  ഒഴിച്ച നന്നായി ഇളകി സ്​റ്റൗ ഓഫ് ചെയ്യുക. പിന്നെ  ബ്രെഡ് ഇടത് അരിക് വെട്ടി കളഞ്ഞ്​ മുറിച്ച്​ അതിൽ ചിക്കൻ വൈറ്റ് സോസ് മിക്​സ്​ ചെയ്​ത്​, ബ്രെഡ് മുകളിൽ വെച്ച്​ ചെറുതായി അമർത്തുക.  

രണ്ട്​ മുട്ട, ഒരു സ്​പൂൺ മൈദ, കുറച്ച്​ പാൽ എന്നിവ ചേർത്ത മിക്​സിയിൽ  അടിചെടുക്കുക. ഫിൽ ചെയ്​ത ബ്രെഡ് മുട്ട മിക്​സിൽ എല്ലാ ഭാഗവും മുക്കിയെടുത്ത്​, ഫ്രൈപാൻ ചൂടാക്കി അതിൽ കുറച്ച് നെയ്യ്​ ചേർത്ത് എല്ലാവശവും മൊരിച്ചെടുക്കുക.

തയാറാക്കിയത്: നൂർജഹാൻ 


 

Loading...
COMMENTS