Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചിക്കൻ തോരൻ

ചിക്കൻ തോരൻ

text_fields
bookmark_border
chiken-thoran
cancel

ചേ​രു​വ​ക​ള്‍:

  • വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ന്‍ -1 കി​ലോ
  • ചെറിയു​ള്ളി -250 ഗ്രാം
  • ​തേ​ങ്ങ -1 മു​റി
  • മു​ള​കുപൊ​ടി -2 ടേ​ബി​ള്‍ സ്പൂ​ണ്‍
  • മ​ല്ലി​പ്പൊ​ടി -2 ടീ​സ്പൂ​ണ്‍
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​റ്റ്​ -2 ടീ​സ്പൂ​ണ്‍
  • മ​ഞ്ഞ​ള്‍പൊ​ടി -1/2 ടീ​സ്പൂ​ണ്‍
  • പെ​രും​ജീ​ര​കം -1 ടീ​സ്പൂ​ണ്‍
  • ക​ടു​ക് -1/2 ടീ​സ്പൂ​ണ്‍
  • ഉ​ഴു​ന്നുപ​രി​പ്പ് -1/2 ടീ​സ്പൂ​ണ്‍
  • വ​റ്റ​ല്‍മു​ള​ക് -3 എ​ണ്ണം
  • വെ​ളി​ച്ചെ​ണ്ണ -1/4 ക​പ്പ്‌
  • ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

പാ​കം ചെ​യ്യു​ന്ന വി​ധം:
ചി​ക്ക​ന്‍ എ​ല്ലി​ല്ലാതെ ചെ​റു​താ​യി അ​രി​ഞ്ഞ് ക​ഴു​കി മ​ഞ്ഞ​ള്‍പൊ​ടി​യും, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​റ്റും ഉ​പ്പും ചേ​ര്‍ത്ത് വേ​വി​ക്കു​ക. തേ​ങ്ങ ചെ​റു​താ​യി തി​രു​മ്മി , മു​ള​കു​പൊ​ടി​യും മ​ല്ലി​പ്പൊ​ടി​യും പെ​രും​ജീ​ര​ക​വും ചേ​ര്‍ത്ത് ത​രു​ത​രി​പ്പാ​യി അ​ര​ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ല്‍ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കി ക​ടു​ക് പൊ​ട്ടി​ച്ചു ഉ​ഴു​ന്നുപ​രി​പ്പ്, വ​റ്റ​ല്‍മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ ഇ​ട്ട് താ​ളി​ച്ച്‌ നെ​ടു​കെ അ​രി​ഞ്ഞ ചു​വ​ന്നു​ള്ളി വ​ഴ​റ്റു​ക. ഇ​തി​ല്‍ വേ​വി​ച്ചു ​െവ​ച്ചി​രി​ക്കു​ന്ന ചി​ക്ക​ന്‍ അ​ര​പ്പും ചേ​ര്‍ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. വെ​ള്ളം ചേ​ര്‍ക്ക​രു​ത്. തോ​ര​ന്‍ പ​രു​വ​ത്തി​ല്‍ വാ​ങ്ങി​​െവ​ച്ച്​ ക​റി​വേ​പ്പി​ല ഇ​ട്ട് അ​ട​ച്ചുവെ​ക്കു​ക. ചിക്കൻ തോ​ര​ന്‍ റെ​ഡി.

തയാറാക്കിയത്: അ​ജി​നാ​ഫ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdishChicken ThoranLifestyle News
News Summary - Chicken Thoran Dish -Lifestyle News
Next Story