Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചിക്കൻ വൈറ്റ് സോസ് ...

ചിക്കൻ വൈറ്റ് സോസ് സാൻഡ്​വിച്ച്​

text_fields
bookmark_border
ചിക്കൻ   വൈറ്റ്  സോസ്  സാൻഡ്​വിച്ച്​
cancel

എല്ലില്ലാത്ത ചിക്കൻ 250 ഗ്രാം മുറിച്ച്​ ഉപ്പുചേർത്ത്​ വേവിക്കുക. ഒരു പാനിൽ ബട്ടർ ചേർത്ത്​ രണ്ട്​ സ്​പൂൺ മൈദാ ചേർത്ത്​ ചൂടാക്കി അതിലേക്ക് പാൽ ഒഴിച്ച്​ നന്നായി ഇളകി വൈറ്റ് സോസ് ഉണ്ടാക്കി മാറ്റി വെക്കുക, ഫ്രൈപാൻ ചൂടാക്കി അതിൽലേക്ക് 2 ടീസ്പൂൺ ഓയിൽ ഒഴിച്ച അതിലേക്ക് ചെറുതാക്കി കട്ട്‌ ചെയ്ത സവാള  ഇട്ട് വഴറ്റുക. ബ്രൗൺ ആവരുത്.

അതിൽ പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്​റ്റ്​ ചേർക്കുക. എരിവ് വേണ്ടവർക് പച്ചമുളക് കൂടുതൽ ചേർക്കാം. അതിലേക്ക്​ ഒരു കാരറ്റ് ക്യാപ്​സിക്കം ചെറുതാക്കി ചേർത്ത്​ ഇളക്കി വേവിച്ച ചിക്കൻ ചേർക്കുക. എല്ലാം കൂടി ഇളകി അതിലേക്ക് വൈറ്റ് സോസ് ഒഴിച്ച നന്നായി ഇളകി സ്​റ്റൗ ഓഫ് ചെയ്യുക. പിന്നെ ബ്രെഡ് ഇടത് അരിക് വെട്ടി കളഞ്ഞ്​ മുറിച്ച്​ അതിൽ ചിക്കൻ  വൈറ്റ് സോസ് മിക്​സ്​ ചെയ്​ത്​, ബ്രെഡ് മുകളിൽ  വെച്ച്​ ചെറുതായി അമർത്തുക.  

രണ്ട്​ മുട്ട, ഒരു സ്​പൂൺ മൈദ, കുറച്ച്​ പാൽ എന്നിവ ചേർത്ത മിക്​സിയിൽ അടിചെടുക്കുക. ഫിൽ ചെയ്​ത ബ്രെഡ് മുട്ട മിക്​സിൽ എല്ലാഭാഗവും മുക്കിയെടുത്ത്​, ഫ്രൈപാൻ ചൂടാക്കി അതിൽ കുറച്ച നെയ്യ്​ ചേർത്ത എല്ലാവശവും മൊരിച്ചെടുക്കുക.

തയാറാക്കിയത്: നൂർജഹാൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food and drinkschicken with souceLifestyle News
News Summary - chicken with souce-food and drinks-lifestyle
Next Story