Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചിക്കൻ മോമോസ്

ചിക്കൻ മോമോസ്

text_fields
bookmark_border
ചിക്കൻ  മോമോസ്
cancel

ചേരുവകൾ

  • ഫില്ലിങ്ങിന് ചിക്കൻ എല്ലു മാറ്റിയത്  -ഒരു കപ്പ്
  • കുരുമുളക് പൊടി -ഒരു സ്പൂൺ
  • വെളുത്തുള്ളി -ഒന്നര ടീസ്പൂൺ
  • ഇഞ്ചി -ഒന്നര ടീസ്പൂൺ
  • കാബേജ്, കാരറ്റ്, കാപ്സികം, സ്പ്രിങ്ങ് ഓനിയൻ, സവാള ഇവ എല്ലാം കൂടി  ചെറുതായി അരിഞ്ഞത് ഒരു കപ്പ്
  • സോയ സോസ് -ഒരു സ്പൂൺ
  • കവറിങ്ങിന്​ മൈദ -ഒരു കപ്പ്
  • വെള്ളം
  • ഉപ്പ്
  • ഒലീവ് ഓയിൽ -2 സ്പൂൺ.

തയ്യാറാക്കുന്ന വിധം:
 

മൈദ ഉപ്പും ഒരു സ്​പൂൺ  ഓയിലും ചേർത്ത് ചപ്പാത്തി മാവി​​​​​െൻറ പരുവത്തിൽ കുഴച്ചു വെക്കുക. ചിക്കൻ അര സ്​പൂൺ കുരുമുളക് പൊടി പകുതി ഇഞ്ചി പകുതി വെളുത്തുള്ളി എന്നിവ ചേർത്ത് വേവിച്ച് വെള്ളം ഊറ്റി കളഞ്ഞതിനു ശേഷം മിക്​സിയിൽ ഒന്നു മിക്​സ്​ ചെയ്​തുവെക്കുക. പാൻ അടുപ്പത്ത് വെച്ച് ഒരു സ്​പൂൺ ഓയിൽ ഒഴിച്ച്​ എല്ലാ പച്ചക്കറികളും അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതും കുടി വഴറ്റുക.

വഴന്നു വന്നതിലേക്ക് ബാക്കി കുരുമുളക് പൊടിയും സോസും ചേർക്കുക. ഇതിലേക്ക് ചിക്കൻ തയ്യാറാക്കിയതും ചേർത്ത് നന്നായി യോജിപ്പിക്കുക.ആ വ ശ്യത്തിന് ഉപ്പ് ചേർക്കുക. ഫില്ലിംങ്ങ്  റെഡി. മൈദ കുഴച്ചു വെച്ചത് ചെറിയ ഉരുളയാക്കി ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തി ചിക്കൻ മിശ്രിതം  ഉള്ളിൽ വെച്ച് ഇഷ്​ടമുള്ള ഷേപ്പിൽ മോമോസ് ഉണ്ടാക്കുക. ഈ മോമോസ് അപ്പ ചെമ്പിൽ വെച്ച് ആവി കയറ്റുക. ചിക്കൻ മോമോസ് തയ്യാർ.

തയാറാക്കിയത്: സോന സജീഷ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsramadan 2018chicken samos
News Summary - chicken samos-ramadan 2018
Next Story