ചി​ക്ക​ൻ മി​ക്സ് വെ​ജി​റ്റ​ബ്​​ൾ ഒന്ന് വേറെ തന്നെ

14:48 PM
27/05/2019
Chicken-MIxed-Vegetables

ചി​ക്ക​നോടൊ​പ്പം കു​റ​ച്ചു പ​ച്ച​ക്ക​റി​ക​ളും കൂ​ടി ചേ​ർ​ത്ത്‌ വ്യ​ത്യ​സ്ത​മാ​യൊ​രു രു​ചിക്കൂ​ട്ട് ത​യാ​റാ​ക്കാം...

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

 • ചി​ക്ക​ൻ- രണ്ടു കി​ലോ
 • സ​വാ​ള- നാലെണ്ണം
 • പ​ച്ച​മു​ള​ക്-10
 • വെ​ളു​ത്തു​ള്ളി- 10 അ​ല്ലി
 • ഇ​ഞ്ചി- ഒ​രു വ​ലി​യ ക​ഷ​ണം
 • ക​റി​വേ​പ്പി​ല- ആ​വ​ശ്യ​ത്തി​ന്
 • വെ​ളി​ച്ചെ​ണ്ണ- ആ​വ​ശ്യ​ത്തി​ന്
 • വ​ഴു​ത​ന​ങ്ങ- ര​ണ്ടെ​ണ്ണം
 • കൂ​സ- ര​െണ്ട​ണ്ണം
 • ബീ​ൻ​സ്- ആ​െറ​ണ്ണം
 • വെ​ണ്ട​ക്ക- ചെ​റു​ത് ആ​െറ​ണ്ണം
 • കി​ഴ​ങ്ങ്- ര​െണ്ട​ണ്ണം
 • ഗ​രംമ​സാ​ല- ഒരു​  ടീ​സ്പൂ​ണ്‍
 • മ​ഞ്ഞ​ൾപ്പൊ​ടി- ഒരു​ ടീ​സ്പൂ​ണ്‍
 • പെ​രും​ജീ​ര​കപ്പൊ​ടി- ഒരു​ ടീ​സ്പൂ​ൺ
 • മു​ള​കു​പൊ​ടി- ഒരു​ ടീ​സ്പൂ​ണ്‍

തയാറാക്കേണ്ടവിധം:

സ​വാ​ള അ​ൽപം വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​യി ക​ട്ട് ചെ​യ്യു​ക. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ ചെ​റു​താ​യി ഒ​ന്ന് ച​ത​​െച്ച​ടു​ക്കു​ക (വ​ള​രെ നേ​രി​യ അ​ള​വി​ൽ അ​രി​ഞ്ഞാ​ലും മ​തി). പ​ച്ച​ക്ക​റി​ക​ൾ എ​ല്ലാം ക​ട്ട് ചെ​യ്തു വെ​ക്കു​ക. ഇ​നി അ​ടി ക​ട്ടി​യു​ള്ള ഒ​രു പാ​ത്രം അ​ടു​പ്പി​ൽവെ​ച്ച് അ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. ​വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​യാ​ൽ അ​തി​ലേ​ക്ക് സ​വാ​ള ഇ​ട്ട്​ വ​ഴ​റ്റു​ക.​ അ​ൽപം ഉ​പ്പും കൂ​ടി​യി​ട്ടാ​ൽ ഉ​ള്ളി വേ​ഗം വാ​ടിക്കി​ട്ടും.​

അ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും പ​ച്ച​മു​ള​കും ത​ക്കാ​ളി​യും ചേ​ർ​ത്തു വ​ഴ​റ്റു​ക. ഇ​വ ന​ന്നാ​യി വ​ഴ​ന്നു വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് ക​ഴു​കി വൃ​ത്തി​യാ​ക്കിവെ​ച്ചി​രി​ക്കു​ന്ന ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ളും ചേ​ർ​ക്കു​ക.​ ശേ​ഷം ഗ​രം​മ​സാ​ല​യും മ​ഞ്ഞ​ൾപ്പൊ​ടി​യും​ മു​ള​കു​പൊ​ടി​യും ജീ​ര​ക​പ്പൊ​ടി​യും ചേ​ർ​ത്തു ന​ന്നാ​യി ഇ​ള​ക്കി അ​ട​ച്ച് ചെ​റി​യ തീ​യി​ൽ വെ​ക്കു​ക. ​

ചി​ക്ക​ൻ ചെ​റി​യ വേ​വാ​യി തു​ട​ങ്ങു​മ്പോ​ൾ അ​തി​ലേ​ക്ക് അ​രി​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന വെ​ണ്ട​ക്ക ഒ​ഴി​ച്ചു​ള്ള ബാ​ക്കി പ​ച്ച​ക്കറി​ക​ളും ക​റി​വേ​പ്പി​ല​യും കൂ​ടി ചേ​ർ​ത്ത് (വെ​ണ്ട​ക്ക വേ​വ് കു​റ​വാ​യ​തു കൊ​ണ്ട് കു​റ​ച്ചു ക​ഴി​ഞ്ഞ് ചേ​ർ​ത്താ​ൽ മ​തി​യാ​വും) ഉ​പ്പും കൂ​ടി നോ​ക്കി​യ​തി​നു ശേ​ഷം വീ​ണ്ടും ചെ​റി​യ തീ​യി​ൽ അ​ട​ച്ചുവെ​ച്ചു വേ​വി​ക്കാം. ഖുബ്​സ്, ച​പ്പാ​ത്തി, പൊ​റോ​ട്ട എ​ന്നി​വ​യു​ടെ കൂ​ടെ ക​ഴി​ക്കാ​ൻ ബെ​സ്​റ്റാ​ണ്.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്


 

Loading...
COMMENTS