Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചിക്കന്‍ ബ്രോസ്റ്റഡ്

ചിക്കന്‍ ബ്രോസ്റ്റഡ്

text_fields
bookmark_border
ചിക്കന്‍ ബ്രോസ്റ്റഡ്
cancel

മൂ​ന്നു സ്റ്റെ​പ്പു​ക​ളാ​യാ​ണ് ഇ​തു​ണ്ടാ​ക്കേ​ണ്ട​ത്...

 • ചി​ക്ക​ൻ - 1 (എട്ട്​ പീ​സു​ക​ൾ ആ​ക്കി​യ​ത് തൊ​ലി​യോടു കൂ​ടി)
 • നാ​ര​ങ്ങാനീ​ര് - ഒ​രു ടീ​സ്പൂ​ൺ
 • കു​രു​മു​ള​ക്പൊ​ടി - ഒരു ടീ​സ്പൂ​ൺ
 • മു​ള​കു​പൊ​ടി - ഒരു ടീ​സ്പൂ​ൺ
 • മൈ​ദ - അ​ര ക​പ്പ്
 • കോ​ൺ​ഫ്ല​വ​ർ പൗ​ഡ​ർ - കാ​ൽ ക​പ്പ്
 • ഒ​നി​യ​ൻ പൗ​ഡ​ർ - ഒരു ടീ​സ്പൂ​ൺ
 • ജി​ൻ​ജ​ർ പൗ​ഡ​ർ - ഒരു ടീ​സ്പൂ​ൺ
 • ഗാ​ർ​ലി​ക് പൗ​ഡ​ർ - ഒരു ടീ​സ്പൂ​ൺ
 • ഏ​ല​ക്ക പൊ​ടി​ച്ച​ത് - അ​ര ടീ​സ്പൂ​ൺ
 • വ​ലി​യ​ജീ​ര​കം പൊ​ടി​ച്ച​ത് - അ​ര ടീ​സ്പൂ​ൺ
 • മു​ട്ട - ഒ​രെ​ണ്ണം
 • പാ​ൽ - അ​ര​ക​പ്പ്
 • ഓ​ട്സ് - 1 ക​പ്പ്
 • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
 • എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്
 • വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്

ആ​ദ്യ സ്റ്റെ​​പ്:
ആ​ദ്യം ചി​ക്ക​ൻ വൃ​ത്തി​യാ​ക്കിയ​തി​നുശേ​ഷം അ​തി​ലേ​ക്ക് നാ​ര​ങ്ങാ​നീ​രും കു​രു​മു​ള​ക്പൊ​ടി​യും മു​ള​കു​പൊ​ടി​യും അ​ൽ​പം ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി ചി​ക്ക​നി​ൽ തി​രു​മ്മി പി​ടി​പ്പി​ച്ച​തി​നു ശേ​ഷം മൂ​ന്ന് മ​ണി​ക്കൂ​ർ മാ​റ്റിവെ​ക്കു​ക.

ര​ണ്ടാ​മ​ത്തെ സ്റ്റെ​പ്:
മൈ​ദ​യും കോ​ൺ​ഫ്ല​വ​ർ പൗ​ഡ​റും ഒ​നി​യ​ൻ പൗ​ഡ​റും ജി​ൻ​ജ​ർ പൗ​ഡ​റും ഗാ​ർ​ലി​ക് പൗ​ഡ​റും ഏ​ല​ക്ക പൊ​ടി​ച്ച​തും വ​ലി​യ​ജീ​ര​കം പൊ​ടി​ച്ച​തും അ​ൽ​പം ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്തു വെ​ക്കു​ക.

മൂ​ന്നാ​മ​ത്തെ സ്റ്റെ​പ്:
ഒ​രു പാ​ത്ര​ത്തി​ൽ പാ​ൽ എ​ടു​ത്ത് അ​തി​ലേ​ക്ക് മു​ട്ട​യും അ​ൽ​പം ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി അ​ടി​ച്ചു പ​ത​പ്പി​ച്ചു വെ​ക്കു​ക. ഓ​ട്​സ്​ കൈ ​കൊ​ണ്ട് ഞെ​ര​ടി പൊ​ടി​ച്ചു വെ​ക്കു​ക. ഇ​നി നേ​രത്തേ മാ​റ്റിവെ​ച്ച ചി​ക്ക​ൻ പീ​സു​ക​ൾ ര​ണ്ടാ​മ​ത്തെ മി​ശ്രിത​ത്തി​ലേ​ക്ക് ഓ​രോ​ന്നാ​യി ഇ​ട്ട് പൊ​തി​ഞ്ഞെ​ടു​ത്ത് ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റിവെ​ക്കു​ക. ഒ​രു പ​ത്തു മി​നി​റ്റി​നുശേ​ഷം ആ ​പീ​സു​ക​ൾ മൂ​ന്നാ​മ​ത്തെ മി​ശ്രിത​ത്തി​ൽ മു​ക്കി പൊ​ടി​ച്ചുവെ​ച്ചി​രി​ക്കു​ന്ന ഓ​ട്സി​ൽ പൊ​തി​ഞ്ഞെ​ടു​ക്കു​ക.

ഇ​നി ഒ​രു പ്ര​ഷ​ർ കു​ക്ക​റി​ൽ ആ​വ​ശ്യ​ത്തി​ന് എ​ണ്ണ വെ​ച്ചു ചൂ​ടാ​കു​മ്പോ​ൾ ഓ​രോ പീ​സു​ക​ളാ​യി അ​തി​ലേ​ക്കിട്ട്​ കു​ക്ക​ർ അ​ട​ച്ചു വേ​വി​ക്കു​ക. ആ​ദ്യ​ത്തെ വി​സി​ൽ കേ​ൾ​ക്കു​മ്പോ​ൾ തീ ​ഓ​ഫ് ചെ​യ്യു​ക. അ​ഞ്ചു മി​നി​റ്റി​നുശേ​ഷം ബാ​ക്കി​യു​ള്ള എ​യ​ർ ഒ​ഴി​വാ​ക്കി കു​ക്ക​റി​​​​​​െൻറ മൂ​ടി തു​റ​ന്നു ചി​ക്ക​ൻ പീ​സു​ക​ൾ പു​റ​ത്തെ​ടു​ക്കാം.
സ്വാ​ദി​ഷ്​ടമാ​യ ചി​ക്ക​ൻ ബ്രോ​സ്​റ്റ്​ ത​യാ​ർ.

തയാറാക്കിയത്: അ​ജി​നാ​ഫ

Show Full Article
TAGS:Chicken Broasted chicken dishes food lifestyle news malayalam news 
Next Story