Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിക്കൻ അംഗാര

text_fields
bookmark_border
Chicken-Angara
cancel

ചേരുവകൾ:

  • ചിക്കൻ - 1 കിലോ
  • മല്ലി - 2 ടേബ്​ൾ സ്പൂൺ
  • കാശ്മീരി മുളക് - ആറ്​ എണ്ണം
  • ചെറിയ ജീരകം - 1 ടേബ്​ൾ സ്പൂൺ
  • മുളകുപൊടി - 1 സ്പൂൺ 
  • മഞ്ഞൾ - അര സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്​
  • തൈര് - ഒരു പാക്കറ്റ് 
  • ഫ്രഷ് ക്രീം - ഒരു പാക്കറ്റ്
  • ഗരം മസാല - അര സ്പൂൺ
  • ഓയിൽ - 3 ടേബ്​ൾ സ്പൂൺ 
  • സവാള - 2 എണ്ണം
  • തക്കാളി - 2 എണ്ണം 
  • ബദാം - 10 എണ്ണം
  • ഇഞ്ചി, വെളുത്തുള്ളി പേസ്​റ്റ്​ - 1 ടേബ്​ൾ സ്പൂൺ

തയാറാക്ക​ുന്ന വിധം:
പാൻ ചൂടാക്കി അതിൽ രണ്ട്​ വലിയ സ്പൂൺ മല്ലി ആറ്​ കശ്മീരി മുളക്, ഒരു സ്പൂൺ കുരുമുളക്,  ഒരു വലിയ സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് ചൂടാക്കി  പൊടിച്ചെടുക്കുക. ചിക്കൻ ചെറിയ പീസ് ആക്കി കഴുകി അതിൽ പൊടിച്ച മസാലയും ഒരു സ്പൂൺ മുളക് പൊടിയും അര സ്പൂൺ മഞ്ഞൾ പൊടിയും ഉപ്പും ഒരു പാക്കറ്റ് തൈരും അര സ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി രണ്ട്​ മണിക്കൂർ അടച്ചുവെക്കുക. പിന്നെ ഒരു പാത്രം ചൂടാക്കി എണ്ണ ഒഴിക്കുക. അതിൽ രണ്ടു സവാള ചെറിയ പീസ് ആക്കി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് രണ്ടു വലിയ തക്കാളി മിക്സിയിൽ അരച്ചത് ചേർക്കുക.

എണ്ണ തെളിഞ്ഞു വന്നാൽ മസാല ചേർത്ത ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ചുനേരം അടച്ചുവെച്ചു വേവിക്കുക. അതിൽ കുറച്ചു ബദാം അരച്ചതും ഒരു പാക്കറ്റ് ഫ്രഷ് ക്രീമും ചേർത്ത് നന്നായി ഇളക്കുക. പിന്നെ ചെറിയ പാത്രത്തിൽ ഒരു പീസ് കരി കതിച്ച്​ അതിൽ മൂന്ന്​ഗ്രാമ്പൂ ഇട്ട്​ അതിൽ ഒരു സ്പൂൺ നെയ്യ്​ ഒഴിച്ച്​ അതുണ്ടാക്കിയ പാത്രത്തിൽ ഇറക്കിവെച്ചു പാത്രം നന്നായി അടച്ചുവെക്കുക. കുറച്ചു കഴിഞ്ഞു മല്ലിയില, പൊതിനയില അരിഞ്ഞത് ചേർത്ത് വിളമ്പാം. ചിക്കൻ മസാല ചേർക്കുന്ന സമയം ഇഞ്ചി വെളുത്തുള്ളി പേസ്​റ്റ്​ ചേർക്കുക

തയാറാക്കിയത്: ഷീജ കമറുദ്ദീൻ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chicken Angara Dish -Lifestyle News
Next Story