Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചെറുപ്പയർപരിപ്പ്‌...

ചെറുപ്പയർപരിപ്പ്‌ പക്കോട 

text_fields
bookmark_border
payar-pakkuvada.
cancel

ചേരുവകൾ: 

  • ചെറുപ്പയർപരിപ്പ് - 100ഗ്രാം
  • അരിഞ്ഞ സവാള - ഒന്ന്​
  • മല്ലിയില - കാൽ കപ്പ് 
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്​പൂൺ 
  • പച്ചമുളക് - രണ്ട്​ 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്​പൂൺ 
  • മുളക്പ്പൊടി - കാൽ ടീസ്​പൂൺ   
  • ജീരകപ്പൊടി - അര ടീസ്​പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ -ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം:          
ഒരു മിക്‌സി ജാറിൽ രണ്ട്​ പച്ചമുളകും, രണ്ട്​ സ്​പൂൺ വെള്ളവും ചേർത്ത് ചെറുപ്പയർപരിപ്പ് നല്ലതുപോലെ അരച്ചെടുക്കുക. ഇത് 20 മിനിറ്റ് മാറ്റിവയ്ക്കുക. 20 മിനിറ്റിനു ശേഷം, ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്​റ്റ്​, മഞ്ഞൾപ്പൊടി, മുളക്പ്പൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ യഥാക്രമം ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചൂടായ പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഈ കൂട്ട് സ്​പൂണിൽ കുറേശ്ശേ കുറേശ്ശേ എടുത്തു എണ്ണയിൽ ഇട്ട് വറുത്തു കോരുക. നല്ല രുചികരവും ആരോഗ്യത്തിന്​ മികച്ചതുമായ ചെറുപ്പയർപരിപ്പ് പക്കോട തയ്യാർ. ചട്ട്‌ണി അല്ലെങ്കിൽ തക്കാളി സോസ് ചേർത്ത് കഴിക്കാം.

തയാറാക്കിയത്: ബ്ലെയ്‌സി ബിജോയ്‌ ബുദയ്യ


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodPakodaCherupayar Parippu PakodaLifestyle News
News Summary - Cherupayar Parippu Pakoda -Lifestyle News
Next Story