ചീസ് കേക്ക് വിത്ത് ജെല്ലി ടോപ്പിംഗ്

11:14 AM
04/06/2018

ചേരുവകൾ: 

  • ഡൈജസ്​റ്റീവ് ബിസ്ക്കറ്റ്  -10 എണ്ണം
  • ക്രീം ചീസ് (ഫിലാ​ഡൽഫിയ)  - ഒരു പായ്​ക്കറ്റ്
  • കണ്ടൻസ്​ഡ്​ മിൽക്ക്  - അര ടിൻ
  • വിപ്പിംഗ് ക്രീം  - ഒന്നര കപ്പ് 
  • വാനില എസ്സെൻസ് - ഒരു ടീസ്പൂൺ
  • ജെല്ലി പാക്കറ്റ്   - ഒന്ന്

തയ്യാറാക്കുന്ന വിധം: 

ഡൈജസ്​റ്റീവ്  ബിസ്ക്കറ്റ് മിക്​സിയിൽ ഇട്ട് പൊടിച്ചെടുക്കുക.  ഇത് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന ഗ്ലാസിലേക്ക് രണ്ട്​ ടീസ്​പൂൺ ഇട്ട് കൊടുക്കുക. വേറൊരു ബൗളിൽ വിപ്പിംഗ് ക്രീം ഇട്ട് ബീറ്റ് ചെയ്യുക. പിന്നീട് ഇതിലേക്ക് ക്രീം ചീസും കണ്ടൻസ്​ഡ്​ മിൽക്കും വാനില എസൻസും ചേർത്ത് വീണ്ടും അടിക്കുക. ശേഷം ഇത് ഗ്ലാസിലേക്ക് ഒഴിക്കാം. ഇനി ഇത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കുക. ഇഷ്​ടമുള്ള ജെല്ലിയെടുത്ത് പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുക. പിന്നീട് ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന ചീസ് കേക്കിന് മുകളിൽ ഒഴിച്ച് കൊടുക്കുക. ഇത് വീണ്ടും ഫ്രിഡ്​ജിൽ വെച്ച് സെറ്റാക്കിയെടുക്കാം. തണുത്തതിന് ശേഷം കഴിക്കാം.

തയാറാക്കിയത്: അല്‍ഹിന ഗാനിയ

Loading...
COMMENTS