ചാ​യ മ​ൻ​സയും ചീ​ര ബ​ജിയും

18:33 PM
04/02/2018
chaya-mansa

ചാ​യ മ​ൻ​സ 

ചായ മൻസ എന്നറിയപ്പെടുന്ന മെക്സിക്കൻ മരച്ചീര (Cnidoscolus aconitifolius) സാധാരണ ചീരയിനങ്ങളിലുള്ളതിന്‍റെ മൂന്നിരട്ടിയോളം പോഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഇലക്കറിയാണ്‌. ഒരിക്കൽ നട്ടാൽ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്. ഇതിന്‍റെ ഇല നന്നായി കഴുകി 5-15 മിനിറ്റുവരെ വേവിച്ച ശേഷം മാത്രം ഉപയോഗിക്കുക. 

ചീ​ര ബ​ജി

ചേ​രു​വ​ക​ൾ:

  • പൊ​ടി​യാ​യി അ​രി​ഞ്ഞ ചാ​യ മ​ൻ​സ ചീ​ര- ര​ണ്ട് ക​പ്പ്
  • സ​വാ​ള പൊ​ടി​യാ​യ​രി​ഞ്ഞ​ത്- അ​ര​ക്ക​പ്പ്
  • ഇ​ഞ്ചി കൊ​ത്തി​യ​രി​ഞ്ഞ​ത്- ര​ണ്ട് ടീ​സ്പൂ​ൺ
  • പ​ച്ച​മു​ള​ക്​ അ​രി​ഞ്ഞ​ത്- ര​ണ്ട് ടീ​സ്പൂ​ൺ
  • വേ​പ്പി​ല അ​രി​ഞ്ഞ​ത്- കു​റ​ച്ച്
  • ക​ട​ല​പ്പൊ​ടി- അ​ര​ക്ക​പ്പ്
  • കാ​യ​പ്പൊ​ടി- അ​ര ടീ​സ്പൂ​ൺ
  • സാ​മ്പാ​ർപൊ​ടി- ര​ണ്ട് ടേ​ബ്​​ൾ സ്പൂ​ൺ
  • ഉ​പ്പ്, വെ​ളി​ച്ചെ​ണ്ണ - പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

എ​ല്ലാ ചേ​രു​വ​ക​ളും ഒ​ന്നി​ച്ചു ചേ​ർ​ത്തി​ള​ക്കി​യ​തി​നു ശേ​ഷം ചൂ​ടാ​യ വെ​ളി​ച്ചെ​ണ്ണ​യി​ൽ കു​റേ​ശ്ശ സ്പൂ​ൺ​ കൊ​ണ്ട് കോ​രി​യി​ട്ട് വ​റു​ത്തുകോ​രാം. സൂ​പ്പ​ർ ഔ​ഷ​ധ ബ​ജി ത​യാ​ർ.

തയാറാക്കിയത്: ഷീബ നബീൽ, ഗുരുവായൂർ.

Loading...
COMMENTS