ഒാർമ്മകളിലെ ചക്ക വരട്ടിയത്

15:46 PM
30/12/2019
chakka-varattiyathu

ചേരുവകൾ: 

  • നല്ല പഴുത്ത ചക്ക ചുള വൃത്തിയാക്കി ചെറുതായി അരിഞ്ഞത് - 1 കിലോ
  • ശർക്കര -1 കിലോ/മുക്കാൽ കിലോ (മധുരം അനുസരിച്ച്). (ഒരു കപ്പ് വെള്ളവും ചേർത്ത് ശർക്കര പാനിയാക്കി അരിച്ചെടുക്കുക)
  • നെയ്യ് - 4 ടേബിൾ സ്പൂൺ (ആവശ്യാനുസരണം)
  • ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
  • ചുക്കുപൊടി - മുക്കാൽ ടീസ്പൂൺ (താൽപര്യമുണ്ടെങ്കിൽ)
  • ചെറിയ ജീരകപ്പൊടി - അര ടീസ്പൂൺ (താൽപര്യമുണ്ടെങ്കിൽ)
  • ഉപ്പ് - 1 നുള്ള്

തയാറാക്കുന്ന വിധം:

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ചക്കയും ശർക്കരപാനിയും മിക്സ് ചെയ്ത ശേഷം തീ മീഡിയത്തിൽ ഇട്ട് ഇളക്കി കൊടുത്തു കൊണ്ട് ഇരിക്കുക. നല്ലതുപോലെ ചക്ക വെന്തു ശർക്കരപാനി കുറുകി ചട്ടിയിൽ നിന്ന് വിട്ടു വരുന്ന പരുവം വരെ ഇളക്കിക്കൊണ്ടിരിക്കുക. 

ഇടക്ക് കുറച്ച് വീതം നെയ്യ് ഒഴിച്ചു മിക്സ് ചെയ്യുക. ചട്ടിയിൽ നിന്ന് വിട്ടു വരുന്ന പരുവം ആയാൽ ഏലയ്ക്കാപൊടി, ചുക്ക്, ജീരകം, ഒരു നുള്ള് ഉപ്പ്, അൽപം നെയ്യും കൂടി ചേർത്ത് നല്ല പോലെ മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. ചക്ക വരട്ടിയത് റെഡിയായിക്കഴിഞ്ഞു. 

(നിങ്ങൾക്ക് വേണമെങ്കിൽ ചക്കച്ചുള മിക്സിയിലടിച്ച് അല്ലെങ്കിൽ കുക്കറിൽ വേവിച്ചു എടുത്ത ശേഷം ശർക്കരപാനി ചേർത്ത് വരട്ടി എടുക്കാവുന്നതാണ്.)

Sumeesha
സുമീഷ ഷഹീർ, സുമീസ് കിച്ചൻ, ദുബൈ.
  

Loading...
COMMENTS