ചക്ക ഇഡലി വേറെ ലെവലാ...

07:02 AM
09/07/2019
chacka-idli

ആവശ്യമായ സാധനങ്ങൾ:

  • പഴുത്ത ചക്ക - അര കിലോ
  • പച്ചരി- ഒരു കപ്പ്​
  • ശർക്കര- മധുരം  അനുസരിച്ച്​
  • ഉപ്പ്- കാൽ സ്പൂൺ 
  • ഏലക്ക- അഞ്ചെണ്ണം 
  • തേങ്ങാ കൊത്ത്- ആവശ്യത്തിന്

തയാറാക്കുന്ന വിധം:

പഴുത്ത ചക്ക ചെറിയ കഷ്ണങ്ങളാക്കി മാറ്റിവെക്കുക. പച്ചരി നാലു മണിക്കൂർ കുതിർത്തു എടുക്കുക. ശർക്കര  കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കി അലിയിച്ച്  എടുത്ത് കുതിർത്ത അരിയും ചക്കച്ചുളയും കൂട്ടി മിക്സിയിൽ  ഇഡ്ഡലി മാവ്  പരുവത്തിൽ അരച്ചെടുക്കുക. 

നെയ്യിൽ  വറുത്ത തേങ്ങ കൊത്തും ഏലക്ക പൊടിച്ചതും ഉപ്പും ചേർത്ത മാവ്  അര മണിക്കൂർ  മൂടിവെക്കുക. ശേഷം ഇഡ്ഡലി  പത്രത്തിൽ ഒഴിച്ചു  ആവിയിൽ വേവിച്ചെടുക്കുക.

തയാറാക്കിയത്: ഇ. ഫാസില സിറാജ്

Loading...
COMMENTS