കോ​ളിഫ്ലവ​ര്‍ ക്രി​സ്പി ഫ്രൈ

13:08 PM
19/12/2018
Califry-Crispy-Fry

സ്‌​കൂ​ൾ വി​ട്ട് വ​രു​ന്ന മ​ക്ക​ള്‍ക്കു ന​ല്‍കാ​ന്‍ വ്യ​ത്യ​സ്ത​മാ​യൊ​രു പ​ല​ഹാ​രം ഉ​ണ്ടാ​ക്കി​യാ​ലോ? ക​ട​ലമാ​വി​ല്‍ മു​ക്കി പൊ​രി​ച്ചു എ​ടു​ക്കു​ന്ന കോ​ളി ഫ്ലവ​ര്‍ വി​ഭ​വ​ത്തിന്‍റെ മ​റ്റൊ​രു രു​ചി​കൂ​ട്ടാ​ണ് ഇ​ത്. കോ​ളി ഫ്ലവ​ര്‍ വീ​ട്ടി​ലു​ണ്ടെ​ങ്കി​ല്‍ പെ​ട്ടെ​ന്നു ത​ന്നെ ഇ​തു ത​യാ​റാ​ക്കാം...

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍:

  • കോ​ളി ഫ്ലവ​ര്‍: ക​ഷ്ണ​ങ്ങ​ളാ​ക്കി ത​ണ്ടോ​ടു കൂ​ടി നീ​ള​ത്തി​ല്‍ അ​രി​ഞ്ഞ​ത്
  • മു​ള​കു പൊ​ടി: 2 ടേ​ബി​ള്‍ സ്പൂ​ണ്‍
  • മ​ഞ്ഞ​ള്‍പ്പൊടി: 1/ 2 ടീ ​സ്പൂ​ണ്‍
  • ഗ​രം മ​സാ​ല: 1 ടീ ​സ്പൂ​ണ്‍
  • അ​രി മാ​വ്/ മൈ​ദാ: 4 ടേ​ബി​ള്‍ സ്പൂ​ണ്‍
  • വെ​ള്ളം: ആ​വ​ശ്യ​ത്തി​ന്
  • എ​ണ്ണ: 1/ 2 ക​പ്പ്
  • ഉ​പ്പ്: പാ​ക​ത്തി​ന്
  • പ​ച്ച​മു​ള​ക്: ര​ണ്ടെ​ണ്ണം
  • ക​റി​വേ​പ്പി​ല: ആവശ്യത്തിന്

ത​യാ​റാ​ക്കു​ന്ന വി​ധം: 
Califry-Crispy-Fry
ര​ണ്ടു മു​ത​ല്‍ അ​ഞ്ച്​ വ​രെ​യു​ള്ള ചേ​രു​വ​ക​ള്‍ കോ​ളി ഫ്ലവ​റി​ല്‍ പു​ര​ട്ടി 15 മി​നി​റ്റ് വെ​ക്കു​ക.​ മാ​വ് കോ​ളി ഫ്ലവ​റി​ല്‍ പി​ടി​ക്കാ​നാ​യി അ​ൽപം വെ​ള്ളം ചേ​ര്‍ക്കു​ക. മ​സാ​ലക്കൂ​ട്ട് കോ​ളി ഫ്ലവ​റി​ല്‍ പി​ടി​ച്ചു ക​ഴി​ഞ്ഞ ശേ​ഷം എ​ണ്ണ ചൂ​ടാ​ക്കി ബ്രൗ​ണ്‍ നി​റ​മാ​കു​ന്ന​തു വ​രെ വ​റു​ക്കു​ക. കോ​രു​ന്ന​തി​നു തൊ​ട്ടുമു​മ്പ്​ ക​റി​വേ​പ്പി​ല​യും കു​റ​ച്ചു പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​തും ഇ​ട്ടു ഇ​ള​ക്കി എ​ടു​ക്കു​ക. കോ​ളി ഫ്ലവ​ര്‍ ക്രി​സ്പി ഫ്രൈ ​റെ​ഡി. 

തയാറാക്കിയത്: അ​ജി​നാ​ഫ

Loading...
COMMENTS