വീട്ടിലുണ്ടാക്കാം നാടൻ ബോട്ടി ഫ്രൈ

15:31 PM
27/02/2019
Boti-Fry

നൈറ്റ് കടകളിലെ വിഭവങ്ങളിൽ ഏറെ ജനപ്രീതിയുള്ളതാണ് ബോട്ടി ഫ്രൈ. ഇതിനെ രുചിയുടെ പര്യായമെന്ന് പറയാം. ബോട്ടി കൊണ്ട് തയാറാക്കുന്ന വിഭവങ്ങളെ കുറിച്ച് ഭക്ഷണപ്രിയർ വിവരിക്കുന്നത് കേട്ടാൽതന്നെ നാവിൽ വെള്ളമൂറും. ബോട്ടി ഫ്രൈ വളരെ വേഗത്തിൽ തയാറാക്കാവുന്ന വിധം താഴെ വിവരിക്കുന്നു... 

ചേ​രു​വ​ക​ള്‍:                                                      

 • ബോ​ട്ടി - അ​ര കി​ലോ
 • തേ​ങ്ങാ​ക്കൊ​ത്ത് - കാ​ല്‍ മു​റി
 • ഇ​ഞ്ചി - ഒ​രു ചെ​റി​യ ക​ഷണം
 • വെ​ളു​ത്തു​ള്ളി - ആ​റ് അ​ല്ലി
 • കു​രു​മു​ള​കു പൊ​ടി - മൂ​ന്നു ടീ​സ്പൂ​ണ്‍
 • മ​ഞ്ഞ​ള്‍ പൊ​ടി - ഒ​രു ടീ​സ്പൂ​ണ്‍
 • സ​വാ​ള - ര​ണ്ടെ​ണ്ണം
 • ത​ക്കാ​ളി - ര​ണ്ട്
 • ചു​വ​ന്നു​ള്ളി - ഒ​രു പി​ടി
 • ക​റി​വേ​പ്പി​ല - ഒ​രു ത​ണ്ട്
 • മു​ള​ക് പൊ​ടി - മൂ​ന്നു ടീ​സ്പൂ​ണ്‍
 • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
 • എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്
 • മ​ല്ലി​യി​ല - കു​റ​ച്ച്

ത​യാ​റാ​ക്കു​ന്ന വി​ധം:  
                                     
ആ​ദ്യം ബോ​ട്ടി ന​ന്നാ​യി വൃ​ത്തി​യാ​ക്കി ചെ​റി​യ പീ​സാ​ക്കി അ​ൽപം മ​ഞ്ഞ​ൾ​പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് കു​ക്ക​റി​ൽ വേ​വി​ക്കു​ക.​ ഇ​നി ഒ​രു ച​ട്ടി​യി​ല്‍ എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കി അ​രി​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, തേ​ങ്ങാ​ക്കൊ​ത്ത് എ​ന്നി​വ ചേ​ര്‍ത്ത് ന​ല്ല​തു പോ​ലെ മൂ​പ്പി​ച്ചെ​ടു​ക്ക​ണം. അ​തി​ലേ​ക്ക് അ​രി​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന സ​വാ​ള, ചു​വ​ന്നു​ള്ളി, ക​റി​വേ​പ്പി​ല, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, മ​ഞ്ഞ​ള്‍ പൊ​ടി, മു​ള​കു പൊ​ടി എ​ന്നി​വ ചേ​ര്‍ത്ത് ന​ല്ല​ത് പോ​ലെ വ​ഴ​റ്റ​ണം.

മ​സാ​ല ന​ന്നാ​യി പി​ടി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ക​ഴു​കി അ​രി​ഞ്ഞു വേ​വി​ച്ചു വെ​ച്ചി​രി​ക്കു​ന്ന ബോ​ട്ടി അ​തി​ലേ​ക്ക് ഇ​ടാം. അ​തി​ലേ​ക്ക് ഒ​ര​ല്‍പം വെ​ള്ളം ഒ​ഴി​ച്ച് ന​ല്ല​തു പോ​ലെ ഇ​ള​ക്ക​ണം. ശേ​ഷം ത​ക്കാ​ളി അ​രി​ഞ്ഞ​തും ക​റി​വേ​പ്പി​ല​യും ഇ​ട്ട് ചെ​റു തീ​യി​ല്‍ വേ​വി​ച്ചെ​ടു​ക്കാം. പ​കു​തി വേ​വാ​യി ക​ഴി​ഞ്ഞാ​ല്‍ കു​രു​മു​ള​ക് പൊ​ടി​യി​ടാം. വെ​ന്തു ക​ഴി​ഞ്ഞാ​ല്‍ വാ​ങ്ങി വെ​ച്ച് ഒ​ര​ല്‍പം വെ​ളി​ച്ചെ​ണ്ണ മു​ക​ളി​ല്‍ തൂ​വി കു​റ​ച്ചു മ​ല്ലി​യി​ല വി​ത​റി വാ​ങ്ങാം.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്

Loading...
COMMENTS