പാവക്ക കുടംപുളി ഇട്ടത് (മീന്‍കറി രുചിയില്‍)

21:15 PM
04/10/2017
Pavacka Curry

ചേരുവകൾ:  

 1. പാവക്ക -ഒന്ന്
 2. തേങ്ങ -ഒന്ന്
 3. വെളിച്ചെണ്ണ -ആറ് ടേബ്ള്‍ സ്പൂണ്‍
 4. കടുക് -ഒരു ടീസ്പൂണ്‍
 5. ചുവന്നുള്ളി -മൂന്ന്
 6. സവാള -രണ്ട്
 7. ഇഞ്ചി -ഒരു കഷണം
 8. പച്ചമുളക് -നാല്
 9. വേപ്പില -രണ്ട് കതിര്‍പ്പ്
 10. മുളകുപൊടി -രണ്ട് ടീസ്പൂണ്‍
 11. മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
 12. മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
 13. വിനാഗിരി -ഒരു ടീസ്പൂണ്‍
 14. കുടംപുളി -മൂന്നു ചുള
 15. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്നവിധം:
പാവക്ക കനം കുറച്ചരിഞ്ഞ് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് വെക്കണം. തേങ്ങ പിഴിഞ്ഞ് ഒന്നാം പാല്‍ മാറ്റിവെച്ച് രണ്ട് കപ്പ് രണ്ടാം പാല്‍ എടുത്തുവെക്കുക. രണ്ടാമത്തെ ചേരുവകള്‍ മൂന്ന് ടേബ്ള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി തിരുമ്മി 15 മിനിറ്റ് വെക്കുക. അടുപ്പില്‍ ചട്ടിവെച്ച് ചൂടായശേഷം രണ്ട് ടേബ്ള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് തിരുമ്മിവെച്ച ചേരുവ ചേര്‍ത്ത് നന്നായി വഴറ്റണം. ഇതിലേക്ക് വേവിച്ച പാവക്കയും രണ്ടാം പാലും ചേര്‍ത്ത് വറ്റിക്കണം. ഇതിലേക്ക് നല്ല കട്ടി തലപ്പാല്‍ ഒഴിച്ച് തിളപ്പിച്ച് ഇറക്കണം. ഒരു ടേബ്ള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകും ചുവന്നുള്ളിയും മൂപ്പിച്ച് ഇതിലേക്ക് ഒഴിക്കണം.

COMMENTS