തനി നാടൻ ബീഫ് കുറുമ

12:43 PM
02/07/2019
beef-korma

ആ​വ​ശ്യ​മു​ള്ള ചേ​രു​വ​ക​ൾ:

  • ബീ​ഫ് -ഒരു കിലോ
  • സ​വാ​ള -മൂന്ന്​
  • ത​ക്കാ​ളി -രണ്ട്​
  • ഇ​ഞ്ചി -ഒ​രു ക​ഷ്ണം
  • പ​ച്ച​മു​ള​ക്-അഞ്ച്​ എ​ണ്ണം
  • വെ​ളു​ത്തു​ള്ളി- ആറ്​ അ​ല്ലി
  • കു​രു​മു​ള​ക് പൊ​ടി- രണ്ട്​ ടീസ്​പൂൺ
  • മ​ല്ലി​പ്പൊ​ടി -രണ്ട്​ ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പ്പൊ​ടി -അര ടീ​സ്പൂ​ൺ
  • ഗ്രാ​മ്പൂ-നാല്​
  • ഏ​ല​ക്ക- നാല്​
  • വ​ലി​യ. ജീ​ര​കം -അര ടീ​സ്പൂ​ൺ
  • ക​റി​വേ​പ്പി​ല -കു​റ​ച്ച്
  • മ​ല്ലി​യി​ല  -കു​റ​ച്ച്
  • തേ​ങ്ങ -ഒരു ക​പ്പ്‌
  • അ​ണ്ടി​പ്പ​രി​പ്പ് -10 എ​ണ്ണം
  • എ​ണ്ണ -ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

തയാറാക്കു​ന്ന വി​ധം:

ബീ​ഫ് ക​ഴു​കി വൃ​ത്തി​യാ​ക്കി വെ​ക്കു​ക. അ​ണ്ടി​പ്പ​രി​പ്പ് വെ​ള്ള​ത്തി​ലി​ട്ടു വെ​ക്കു​ക. ഇ​ഞ്ചി പ​ച്ച​മു​ള​ക് വെ​ളു​ത്തു​ള്ളി എ​ല്ലാം ച​ത​ച്ചുവെ​ക്കു​ക. സ​വാ​ള​യും ത​ക്കാ​ളി​യും ക​നം കു​റ​ച്ച് അ​രി​ഞ്ഞുവെ​ക്കു​ക. ഇ​നി ചു​വ​ടു ക​ട്ടി​യു​ള്ള ഒ​രു പാ​ത്ര​ത്തി​ൽ എ​ണ്ണ ഒ​ഴി​ച്ച് അ​തി​ലേ​ക്ക് വലി​യ ജീ​ര​കം മൂ​പ്പി​ച്ചതി​നുശേ​ഷം ഗ്രാ​മ്പൂവും ഏല​ക്ക​യു​മി​ടു​ക.

എ​ന്നി​ട്ട് സ​വാ​ള​യും ഇ​ഞ്ചി, പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി ച​ത​ച്ച​തും മ​ഞ്ഞ​ൾ​പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി അ​തി​ലേ​ക്ക് കു​രു​മു​ള​ക് പൊ​ടി​യും മ​ല്ലി​പ്പൊ​ടി​യും ത​ക്കാ​ളി​യും ബീ​ഫും ചേ​ർ​ത്ത് ന​ന്നാ​യി​ള​ക്കി രണ്ട്​ ക​പ്പ്‌ വെ​ള്ള​മൊ​ഴി​ച്ച് മൂ​ടി വെ​ച്ച് വേ​വി​ക്കു​ക (​കു​ക്ക​റി​ൽ ആ​ണെ​ങ്കി​ൽ അ​ഞ്ചു വി​സി​ൽ /25 മി​നി​റ്റ്).

അ​പ്പോ​ഴേ​ക്കും അ​ണ്ടി​പ്പ​രി​പ്പും തേ​ങ്ങ​യും ന​ന്നാ​യി അ​ര​ച്ച് ക​റി​യി​ൽ ചേ​ർ​ത്ത് കു​റു​കിവ​രു​മ്പോ​ൾ ക​റി​വേ​പ്പി​ല ചേ​ർ​ത്ത് തി​ള​ക്കു​മ്പോ​ൾ തീ ​ഓ​ഫ്‌ചെ​യ്ത് മു​ക​ളി​ൽ മ​ല്ലി​യി​ല​യും ഇ​ട്ടാ​ൽ രു​ചി​ക​ര​മാ​യ ബീ​ഫ് കു​റു​മ റെ​ഡി.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്‌

Loading...
COMMENTS