നാടൻ ബീഫ് വരട്ടിയത്

19:26 PM
26/03/2019
beef-curry

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ:

 • ബീ​​ഫ്-​​അ​​ര​​ക്കി​​ലോ
 • സ​​വാ​​ള-2
 • ഇ​​ഞ്ചി-​​ഒ​​രു ക​​ഷ​ണം ച​​ത​​ച്ച​​ത്
 • വെ​​ളു​​ത്തു​​ള്ളി-8 അ​​ല്ലി ച​​ത​​ച്ച​​ത്
 • ഉ​​ണ​​ക്ക​​മു​​ള​​ക്-7
 • മ​​ല്ലി-2 ടേ​​ബി​​ള്‍ സ്പൂ​​ണ്‍
 • കു​​രു​​മു​​ള​​കു​​പൊ​​ടി-2 ടീ​​സ്പൂ​​ണ്‍
 • മ​​ഞ്ഞ​​ള്‍പ്പൊ​​ടി-​​അ​​ര ടീ​​സ്പൂ​​ണ്‍
 • പെ​​രി​​ഞ്ചീ​​ര​​ക​​പ്പൊ​​ടി-1 ടീ​​സ്പൂ​​ണ്‍
 • തേ​​ങ്ങാ​​ക്കൊ​​ത്ത്- അ​​ര​​ക്ക​​പ്പ്
 • വെ​​ളി​​ച്ചെ​​ണ്ണ
 • മ​​ല്ലി​​യി​​ല
 • ക​​റി​​വേ​​പ്പി​​ല

തയാറാക്കുന്ന വിധം:
ബീ​​ഫ് ചെ​​റി​​യ ക​​ഷ​ണ​​ങ്ങ​​ളാ​​ക്കി ക​​ഴു​​കി വെ​ക്കു​​ക. ഇ​​തി​​ല്‍ ഒ​​രു ടീ​​സ്പൂ​​ണ്‍ കു​​രു​​മു​​ള​​കു​​പൊ​​ടി, ഉ​​പ്പ്, മ​​ഞ്ഞ​​ള്‍പ്പൊ​​ടി എ​​ന്നി​​വ പു​​ര​​ട്ടി അ​​ര മ​​ണി​​ക്കൂ​​ര്‍ വെ​ക്ക​​ണം. ഇ​​തി​​നു​ശേ​​ഷം ഇ​​ത് പ്ര​​ഷ​​ര്‍ കു​​ക്ക​​റി​​ല്‍ വേ​​വി​​ച്ചെ​​ടു​​ക്കു​​ക. ഒ​​രു പാ​​ത്ര​​ത്തി​​ല്‍ വെ​​ളി​​ച്ചെ​​ണ്ണ മൂ​​പ്പി​​ക്കു​​ക. ഇ​​തി​​ല്‍ ക​​റി​​വേ​​പ്പി​​ല, തേ​​ങ്ങാ​​ക്കൊ​​ത്ത് എ​​ന്നി​​വ​​യി​​ട്ടു മൂ​​പ്പി​​ക്കു​​ക. 

തേ​​ങ്ങ ഇ​​ളം ബ്രൗ​​ണ്‍ നി​​റ​​മാ​​കു​​മ്പോ​​ള്‍ മു​​ക്കാ​​ല്‍ ഭാ​​ഗം വെ​​ളു​​ത്തു​​ള്ളി ച​​ത​​ച്ച​​ത് ചേ​​ര്‍ത്തി​​ള​​ക്കു​​ക. ഇ​​തും ന​​ല്ല ​​പോ​​ലെ മൂ​​പ്പി​​ക്ക​​ണം. പി​​ന്നീ​​ട് സ​​വാ​​ള ചേ​​ര്‍ത്തി​​ള​​ക്കു​​ക. സ​​വാ​​ള ബ്രൗ​​ണ്‍ നി​​റ​​മാ​​കു​​മ്പോ​​ള്‍ മു​​ള​​കും മ​​ല്ലി​​യും പൊ​​ടി​​ച്ച​​തും ഗ​​രം​മ​​സാ​​ല​​യും ചേ​​ര്‍ത്തി​​ള​​ക്കു​​ക. ഇ​​തി​​ലേ​​ക്ക്​ ബീ​​ഫ് വേ​​വി​​ച്ച​​തു ചേ​​ര്‍ത്തി​​ള​​ക്കു​​ക. 

അ​​ല്‍പം വെ​​ള്ള​​വു​​മാ​​കാം. ബീ​​ഫി​​ല്‍ മ​​സാ​​ല ന​​ല്ല​​പോ​​ലെ പി​​ടി​​ച്ചു ക​​ഴി​​യു​​മ്പോ​​ള്‍ മു​​ക​​ളി​​ല്‍ അ​​ല്‍പം കൂ​​ടി ഗ​​രം മ​​സാ​​ല, പെ​​രി​ഞ്ചീ​​ര​​ക​​പ്പൊ​​ടി, ക​​റി​​വേ​​പ്പി​​ല എ​​ന്നി​​വ​​യി​​ട്ട് ഇ​​ള​​ക്കാം. അ​​ല്‍പം വെ​​ളി​​ച്ചെ​​ണ്ണ മു​​ക​​ളി​​ല്‍ തൂ​​വി മ​​ല്ലി​​യി​​ല​​യും വി​​ത​​റി ഇ​​റ​​ക്കാം. ത​​നി​​നാ​​ട​​ൻ ബീ​​ഫ് വ​​ര​​ട്ടി​​യ​​ത് റെ​​ഡി.

തയാറാക്കിയത്: അ​​ജി​​നാ​​ഫ, റി​​യാ​​ദ്

Loading...
COMMENTS