വിവാദമായ ബീഫ് ഫ്രൈ
text_fieldsആവശ്യമുള്ള സാധനങ്ങൾ:
- ബീഫ് -1 കിലോ
- സവാള -2 (നീളത്തില്‍ അരിഞ്ഞത്)
- ചെറിയ ഉള്ളി -1 കപ്പ്
- (തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞത്)
- മല്ലിപ്പൊടി -2 സ്പൂണ്‍
- മുളകുപൊ ടി -1 സ്പൂണ്‍
- കുരുമുളകുപൊടി -1സ്പൂണ്‍
- മഞ്ഞള്‍പ്പൊടി -1 സ്പൂണ്‍ ഇഞ്ചി,
- വെളുത്തുള ്ളി -1 സ്പൂണ്‍ (പേസ്റ്റ് ആക്കിയത്
- ഗരം മസാല -അര സ്പൂണ്‍
- കറുവാപ്പട്ട -ചെറിയ കഷ്ണം
- ഗ്രാമ്പൂ -4
- പെരുഞ്ചീരകം -അര സ്പൂണ്‍
- തേങ്ങാക്കൊത്ത് -അരക്കപ്പ്
- വെളിച്ചെണ്ണ -ആവശ്യത്തിന്
- കറിവേപ്പില -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വയ്ക്കുക. ഗ്രാമ്പൂ, കറുവാപ്പട്ട, പെരുഞ്ചീരകം എന്നിവ വറുത്തു പൊടിക്കുക. ഇതും ബാക്കി മസാലപ്പൊടികളും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവയും ഇറച്ചില്‍ പുരട്ടി വയ്ക്കുക. കറിവേപ്പിലയും ചേര്‍ക്കുക. ഇത് ഒരു മണിക്കൂര്‍ വയ്ക്കണം. പിന്നീടിത് അധികം വെള്ളം ചേര്‍ക്കാതെ വേവിച്ചെടുക്കണം.

വേവിച്ച ഇറച്ചിയില്‍ നിന്ന് വെള്ളം പൂര്‍ണമായും വറ്റിച്ചെടുക്കണം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, സവാള എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വഴറ്റണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബിഫ് ഇട്ട് ഇളക്കുക. അല്പസമയത്തിനു ശേഷം നാളികേരക്കൊത്തും ചേര്‍ത്ത് ഇളക്കി വാങ്ങി വെച്ചാൽ ബീഫ് ഫ്രൈ റെഡി.
തയാറാക്കിയത്: അജിനാഫ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

