Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബീ​ഫ് ച​മ്മ​ന്തി

ബീ​ഫ് ച​മ്മ​ന്തി

text_fields
bookmark_border
beef-chammanthi
cancel

തേ​ങ്ങ ചേ​ര്‍ത്ത് പ​ല​ ത​ര​ത്തി​ലു​ള്ള ച​മ്മ​ന്തി​ക​ള്‍ നി​ങ്ങ​ള്‍ ക​ഴി​ച്ചി​ട്ടു​ണ്ടാ​കും. എ​ന്നാ​ല്‍, ബീ​ഫ് ച​മ്മ​ന്തി ക​ഴി​ച്ചി​ട്ടു​ണ്ടോ. കേ​ള്‍ക്കു​മ്പോ​ൾ ത​ന്നെ നാ​വി​ല്‍ കൊ​തി​യൂ​റും. ച​മ്മ​ന്തി​പ്പൊ​ടി പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​ന്നാ​ണ് ബീ​ഫ് ച​മ്മ​ന്തി. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നും കു​റ​ച്ച് ദി​വ​സം കേ​ടു​കൂ​ടാ​തെ ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കു​ന്ന ബീ​ഫ് ച​മ്മ​ന്തി ഉ​ണ്ടാ​ക്കിനോ​ക്കൂ. ബീ​ഫ് ച​മ്മ​ന്തി എ​ങ്ങ​നെ ത​യാ​റാ​ക്കാ​മെ​ന്ന് നോ​ക്കാം...

ചേരുവകൾ:

  • ബീ​ഫ് എ​ല്ല് ഇ​ല്ലാ​ത്തത് -അ​ര​ക്കി​ലോ
  • മു​ള​കു​പൊ​ടി -ഒ​രു ടീ​സ്പൂ​ണ്‍
  • മ​ഞ്ഞ​ള്‍പൊ​ടി​ -അ​ര ടീ​സ്പൂ​ണ്‍
  • ഖരംമ​സാ​ല​ -അ​ര ടീ​സ്പൂ​ണ്‍
  • കു​രു​മു​ള​കു​പൊ​ടി​ -അ​ര ടീ​സ്പൂ​ണ്‍
  • പെ​രും​ജീ​ര​ക​ം -ഒ​രു നു​ള്ള്
  • വി​നാ​ഗി​രി​ -ഒ​രു ടീ​സ്പൂ​ണ്‍
  • ക​ടു​ക് -ആവശ്യത്തിന്
  • ഇ​ഞ്ചി​ -നാല് എണ്ണം
  • വെ​ളു​ത്തു​ള്ളി -നാല് അല്ലി
  • ചു​വ​ന്ന ഉ​ള്ളി​ -ഒ​രു ക​പ്പ്
  • ചു​വ​ന്ന​മു​ള​ക് -രണ്ട് എണ്ണം
  • ക​റി​വേ​പ്പി​ല -ആവശ്യത്തിന്

തയാറാക്കുന്നവിധം:
അ​ര​ക്കി​ലോ ബീ​ഫ് എ​ല്ല് ഇ​ല്ലാ​തെ ചെ​റു​താ​ക്കി മു​റി​ച്ചുവെ​ക്കാം. ഒ​രു ടീ​സ്പൂ​ണ്‍ മു​ള​കു​പൊ​ടിയും അ​ര ടീ​സ്പൂ​ണ്‍ മ​ഞ്ഞ​ള്‍പൊ​ടി​യും ഖരംമ​സാ​ല​യും കു​രു​മു​ള​കു​പൊ​ടി​യും വേ​ണം. ഒ​രു നു​ള്ള് പെ​രും​ജീ​ര​ക​വും എ​ടു​ക്കാം.​ ഇ​ത് ബീ​ഫി​ലേ​ക്ക് യോ​ജി​പ്പി​ച്ച് ഒ​രു ടീ​സ്പൂ​ണ്‍ വി​നാ​ഗി​രി​യും ചേ​ര്‍ത്ത് വേ​വി​ച്ചെ​ടു​ക്കാം. വെ​ള്ള​മൊ​ന്നും ഒ​ഴി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഡ്രൈ ​ആ​ക്കി​യ​ ശേ​ഷം ഇ​ത് മി​ക്‌​സി​യി​ലെ ജാ​റി​ലി​ട്ട് അ​ര​ച്ചെ​ടു​ക്കാം.

മ​റ്റൊ​രു പാ​നി​ല്‍ ക​ടു​ക് താ​ളി​ച്ചെ​ടു​ക്കാം. ഇ​തി​ലേ​ക്ക് ചു​വ​ന്ന​മു​ള​ക് പൊ​ടി​ച്ച​തും ക​റി​വേ​പ്പി​ല​യും ഇ​ടാം. അ​തി​ലേ​ക്ക് ഒ​രു ക​പ്പ് ചു​വ​ന്ന ഉ​ള്ളി​യും ഇ​ട്ടു​കൊ​ടു​ക്കാം. ന​ന്നാ​യി വ​യ​റ്റി​യ​ശേ​ഷം ഇ​ഞ്ചി​, വെ​ളു​ത്തു​ള്ളി പേ​സ്​റ്റ്​ ചേ​ര്‍ക്കാം. ര​ണ്ട് ടീ​സ്പൂ​ണ്‍ ചേ​ര്‍ത്താ​ല്‍ മ​തി. ഇ​തി​ലേ​ക്ക് ബീ​ഫ് ചേ​ര്‍ക്കാം. ന​ന്നാ​യി ഇ​ള​ക്കാം. തീ ​കു​റ​ച്ചുവെ​ച്ച് മൊ​രി​ച്ചെ​ടു​ത്താ​ല്‍ സ്വാ​ദി​ഷ്​ട​മാ​യ ബീ​ഫ് ച​മ്മ​ന്തി തയാ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodBeef ChammanthiBeef dishesLifestyle News
Next Story