രുചിയേറും ബീഫ് ബിരിയാണി

10:54 AM
10/05/2019
beef-Biriyani

പ​ല രീ​തി​യി​ൽ ബി​രി​യാ​ണി ഉ​ണ്ടാ​ക്കാ​റു​ണ്ടെ​ങ്കി​ലും ഏ​റ്റ​വും എ​ളു​പ്പ​വും രു​ചി​ക​ര​വു​മാ​യൊ​രു റെ​സി​പി​യാ​ണ് ഇ​ത്‌...

ആവശ്യമുള്ള സാധനങ്ങൾ: 

 • ബി​രി​യാ​ണി അ​രി -1 കി​ലോ
 • ബീ​ഫ് ക​ഷ​ണ​ങ്ങ​ള്‍ ആ​ക്കി​യ​ത്-1 കി​ലോ
 • നെ​യ്യ്- 250 ഗ്രാം
 • ​സ​വാ​ള- 250 ഗ്രാം
 • ​സ​വാ​ള- ആറ്​ എ​ണ്ണം
 • അ​ണ്ടി​പ്പരി​പ്പ്- 50 ഗ്രാം
 • ​ഉ​ണ​ക്ക​മു​ന്തി​രി- 50 ഗ്രാം
 • ​ഇ​ഞ്ചി- ഒരു ക​ഷ​ണം
 • വെ​ളു​ത്തു​ള്ളി- അഞ്ച്​ അ​ല്ലി
 • പ​ച്ച​മു​ള​ക്- ഏഴ്​ എ​ണ്ണം
 • ത​ക്കാ​ളി- രണ്ട്​ എ​ണ്ണം
 • ഏ​ല​ക്ക- ആറ്​ എ​ണ്ണം
 • ഗ്രാ​മ്പു- 10 എ​ണ്ണം
 • കു​രു​മു​ള​ക്- 10 എ​ണ്ണം
 • ബി​രി​യാ​ണി​മ​സാ​ല- ഒരു സ്പൂ​ൺ
 • പെ​രും​ജീ​ര​ക​പ്പൊ​ടി- ഒരു ടീ​സ്പൂ​ണ്‍
 • ക​ശ്മീ​രി ചി​ല്ലി- അ​ര ടീ​സ്പൂ​ൺ
 • മ​ഞ്ഞ​ള്‍പ്പൊ​ടി- പാ​ക​ത്തി​ന്
 • പൈ​നാ​പ്പി​ൾ എ​സ്സ​ൻ​സ്- ആ​വ​ശ്യ​ത്തി​ന്
 • റോ​സ് വാ​ട്ട​ർ- ആ​വ​ശ്യ​ത്തി​ന്
 • ഉ​പ്പ്- പാ​ക​ത്തി​ന്
 • ക​റി​വേ​പ്പി​ല- ആ​വ​ശ്യ​ത്തി​ന്
 • മ​ല്ലി​യി​ല, പു​തി​ന​യി​ല- ആ​വ​ശ്യ​ത്തി​ന്

പാ​കം ചെ​യ്യേ​ണ്ട വി​ധം: 
ഒ​രു പാ​ത്രം അ​ടു​പ്പി​ല്‍​വെ​ച്ച് ര​ണ്ടു വ​ലി​യ സ്പൂ​ണ്‍ എ​ണ്ണ​യൊ​ഴി​ച്ച് അ​രി​ഞ്ഞുവെ​ച്ചി​രി​ക്കു​ന്ന സ​വാ​ള, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി​യും​ ചേ​ർ​ത്തു വ​ഴ​റ്റി ബീ​ഫും മ​ഞ്ഞ​ള്‍പ്പൊ​ടി, ജീ​ര​ക​പ്പൊ​ടി, ബി​രി​യാ​ണി മ​സാ​ല, ക​ശ്മീ​രി ചി​ല്ലി അ​ൽപം വെ​ള്ള​വും ആ​വ​ശ്യ​ത്തി​നു ഉ​പ്പും ചേ​ര്‍ത്ത് വേ​വി​ക്കു​ക.  ഇ​റ​ച്ചി പ​കു​തി വേ​വാ​കു​മ്പോ​ൾ ഒ​രു പാ​ത്രം അ​ടു​പ്പി​ൽ വെ​ച്ച് അ​രി വേ​വു​ന്ന​തി​നാ​വ​ശ്യ​മാ​യ വെ​ള്ള​ം ഉ​പ്പും ഏ​ല​ക്കയും ഗ്രാ​മ്പുവും കു​രു​മു​ള​കും ഇ​ട്ട് തി​ള​ക്കു​മ്പോ​ൾ ക​ഴു​കിവെ​ച്ചി​രി​ക്കു​ന്ന അ​രി അ​തി​ലേ​ക്ക് ഇ​ടു​ക. അ​രി മു​ക്കാ​ൽ വേ​വാ​കു​മ്പോ​ൾ ഏ​ക​ദേ​ശം മു​ക്കാ​ൽ വേ​വാ​യ ഇ​റ​ച്ചി​യു​ടെ മു​ക​ളി​ലേ​ക്ക് ചോ​റ് ചൂ​ടോ​ടെ കോ​രി നി​ര​ത്തു​ക. 

അ​തി​നു​ മു​ക​ളി​ൽ അ​ൽപം നെ​യ്യ് ഒ​ഴി​ക്കു​ക. കു​റ​ച്ചു പൈ​നാ​പ്പി​ൾ എ​സ്സ​ൻ​സും റോ​സ് വാ​ട്ട​റും ത​ളി​ക്കു​ക.​ എ​ന്നി​ട്ട് അ​രി​ഞ്ഞുവെ​ച്ചി​രി​ക്കു​ന്ന പു​തി​ന​യി​ല, മ​ല്ലി​യി​ല വ​റു​ത്തു വെ​ച്ച സ​വാ​ള, അ​ണ്ടി​പ്പ​രി​പ്പ്, മു​ന്തി​രി എ​ന്നി​വ വി​ത​റു​ക.​ അ​തി​നു​ശേ​ഷം അ​ലൂ​മി​നി​യം ഫോ​യി​ൽ കൊ​ണ്ട് ക​വ​ർ ചെ​യ്ത അ​ട​പ്പു കൊ​ണ്ട് മൂ​ടി നേ​ര​ത്തേ അ​രി വേ​വി​ച്ച വെ​ള്ളം അ​തി​നു മു​ക​ളി​ലാ​യി വെ​ച്ചി​ട്ട് തീ​രെ ചെ​റി​യ തീ​യി​ൽ അ​ര മ​ണി​ക്കൂ​ർ വെ​ച്ചി​ട്ട് ഓ​ഫ് ചെ​യ്യു​ക.​ അ​ല്പം ക​ഴി​ഞ്ഞു തു​റ​ന്നു​പ​യോ​ഗി​ക്കാം. (ഇ​റ​ച്ചി വേ​വു​ള്ള​താ​ണെ​ങ്കി​ൽ കു​ക്ക​റി​ൽ ഒ​ന്ന് മ​ഞ്ഞ​ൾ​പൊ​ടി​യും അ​ൽപം ഉ​പ്പു​മി​ട്ട് വേ​വി​ച്ചി​ട്ട് ചേ​ർ​ക്കു​ന്ന​താ​കും ഉ​ചി​തം)

ത‍യാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്. 

Loading...
COMMENTS