കിടിലൻ ബനാന ഫിംഗർ ഫ്രൈ

15:34 PM
05/05/2019
Banana-Finger-Fry

ആവശ്യമുള്ള സാധനങ്ങൾ:

  • നേന്ത്രപ്പഴം -2
  • മുട്ട -1
  • ​ബ്രഡ്​ ക്രംസ്​ -ആവശ്യത്തിന്​
  • ഒായിൽ -ആവശ്യത്തിന്​

തയാറാക്കുന്ന വിധം:
നേന്ത്രപ്പഴം പകുതിയായി മുറിച്ച്​​, വിരൽ ആകൃതിയിൽ നീളത്തിൽ കട്ടുചെയ്​ത്​ വെക്കുക. മുട്ട മിക്​സിയിൽ ഇട്ട്​ അടിച്ച്​ വെക്കുക. ​ബ്രഡ്​ ക്രെംസ്​ ഒരു പരന്ന പാത്രത്തിലാക്കിവെക്കുക. 
മുറിച്ചുവെച്ച പഴം ഒാരോന്നായി മുട്ടയിൽ മുക്കി, ​ബ്രഡ്​ ക്രെംസിൽ കോട്ട്​ ചെയ്​ത്​, തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക. അടിപൊളി ബനാന ഫിംഗർ ഫ്രൈ റെഡി. കുട്ടികൾക്ക്​ കൂടുതൽ ഇഷ്​ടപ്പെടും!

തയാറാക്കിയത്: വി. താജുന്നിസ

Loading...
COMMENTS