Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപാസ്​ത ബേക്ക്

പാസ്​ത ബേക്ക്

text_fields
bookmark_border
pasta-bake
cancel

ചേരുവകൾ:

  • പാസ്​ത – 2 കപ്പ്
  • വെജിറ്റബ്ൾസ്​ – കാപ്സിക്കം, ബീൻസ്​, കാരറ്റ്, മഷ്റൂം, ബ്രൊക്കോളി
  • ചീസ്​– മൊസെറല്ലാ ചീസ്​
  • ഉപ്പ്– ആവശ്യത്തിന്
  • പാസ്​ത സോസ്​– 4 ടീസ്​പൂൺ
  • ഒലിവ് ഓയിൽ –1 ടീസ്​പൂൺ
  • തക്കാളി– ഒന്നോ രണ്ടോ വട്ടത്തിൽ അരിഞ്ഞത്

തയാറാക്കേണ്ടവിധം:
പാസ്​ത ധാരാളം വെള്ളത്തിൽ ഉപ്പും രണ്ടു തുള്ളി ഒലിവ് ഓയിലും ചേർത്ത് ഇടക്കിടക്ക് ഇളക്കി പത്തു മിനിറ്റ് വേവിക്കുക. ശേഷം വെള്ളം ഈറ്റിക്കളഞ്ഞ് മാറ്റിവെക്കുക. കാരറ്റ് മുതലായ പച്ചക്കറികൾ ചെറുതായി വഴറ്റിവെക്കുക. ഒരു ഫ്രയിങ്പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് പാസ്​തസോസ്​ ഒഴിച്ച് വേവിച്ചു വെച്ചിരിക്കുന്ന പാസ്​തയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. പച്ചക്കറികളും ചേർക്കുക. ഓവൻ 180 ഡിഗ്രി ചൂടാകാൻ വെക്കുക. ശേഷം, മുകളിൽ യോജിപ്പിച്ചു വെച്ചിരിക്കുന്ന പാസ്​ത പച്ചക്കറി മിശ്രിതം ഒരു ഡിഷ് (ഓവനിൽ വെക്കാവുന്ന പാത്രത്തിലേക്ക് പകർത്തുക.

ശേഷം, ഇതിനു മുകളിലായി Oregeano, Basil മുതലായവ വിതറിയശേഷം ചീകി വെച്ചിരിക്കുന്ന ചീസ്​ മുകളിലായി പരത്തിവിതറുക. തക്കാളി വട്ടത്തിൽ അരിഞ്ഞതുവെച്ച് അലങ്കരിക്കാവുന്നതാണ്. ഏകദേശം 25 ഡിഗ്രി-30 ഡിഗ്രി ഓവനിൽവെച്ച് ബേക്ക് ചെയ്യുക. മുകൾവശം ഗോൾഡൻ നിറമായി മാറി എന്നു കണ്ടു കഴിഞ്ഞാൽ ഓവൻ ഓഫ്ചെയ്യുക. ചൂടാറിയ ശേഷം ആവശ്യത്തിനു മുറിച്ചെടുത്ത് കഴിക്കാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ ഈ പാസ്​ത ബേക്ക് പ്രധാന മീൽസായിട്ടാണ് കണ്ടുവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodpasta bakeAustralian DishLifestyle News
News Summary - Australian Dishes Pasta Bake -Lifestyle News
Next Story